Cricket Sports

ചെന്നൈ വയസന്‍ പട തന്നെ; മാറ്റങ്ങള്‍ വേണമെന്ന് ഫ്‌ളെമിങ്

വയസന്‍ പട എന്ന വിമര്‍ശം കേട്ടത് ചെന്നൈ സൂപ്പര്‍കിങ്‌സിനായിരുന്നു. ടീമിലെ കളിക്കാരുടെ ശരാശരി പ്രായം 34 വയസായതിനാലായിരുന്നു ഇങ്ങനെയൊരു വിമര്‍ശം. പക്ഷേ വയസിലല്ല കാര്യങ്ങളെന്ന് ഫൈനല്‍ കളിച്ച് ചെന്നൈ തെളിയിച്ചിരുന്നു.പക്ഷേ ജയിക്കാനായില്ലെന്ന് മാത്രം.

എന്നാല്‍ ഫൈനലിലെ തോല്‍വി ടീം മാനേജ്മെന്റിനെ ചിന്തിപ്പിക്കുന്നുണ്ട്. ഇതിന്റെ സൂചനയായിരുന്നു മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങിന്റെ വാക്കുകള്‍.

പ്രായക്കൂടുതലുള്ള കളിക്കാരെ വെച്ച് ടീമിന് മുന്നോട്ടുപോകാനാവി ല്ലെന്നാണ് സ്റ്റീഫന്‍ ഫ്ലെമിങ് പറയുന്നത്. പുതിയ ടീമിനെ രുപപ്പെടുത്തി യെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

34 വയസാണ് ചെന്നൈ ടീമിന്റെ ശരാശരി പ്രായം, എങ്കിലും ഈ ടീമിന് കഴിഞ്ഞ ഐ.പിഎല്ലില്‍ കിരീടം നേടാനും ഇത്തവണ ഫൈനലിലെത്താനും കഴിഞ്ഞു. ടീമിനെ സംബന്ധിച്ച് നല്ല രണ്ട് വര്‍ഷങ്ങളായിരുന്നു. എന്നാലും ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി. പ്രായം കൂടിക്കൊണ്ടിരിക്കുന്ന ടീമിനെ ഉടച്ചു വാര്‍ക്കേണ്ട സമയം അടുത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.