Cricket Sports

സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരന് ബാറ്റും ബോളും ചെയ്യാം; ക്രിക്കറ്റിലെ പുതിയ മാറ്റം ആഷസ് മുതൽ

തലയിൽ പരിക്കേൽക്കുന്ന കളിക്കാരനു പകരം പുതിയ കളിക്കാരനെ കളിപ്പിക്കാൻ ടീമുകൾക്ക് അവസരം നൽകുന്ന ‘കൺകഷൻ സബ്സ്റ്റിറ്റിയൂട്ട്’ അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരമ്പര മുതൽ നടപ്പിൽ വന്നേക്കും. ലണ്ടനിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വാർഷിക യോഗത്തിലെ അജണ്ടകളിലൊന്ന് ഇതാണ്. പുതിയ മാറ്റം വാർഷിക യോഗം അംഗീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് ഇ.എസ്.പി.എൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഫീൽഡിങ്ങിൽ മാത്രമാണ് വ്യവസ്ഥകൾക്കു വിധേയമായി സബ്സ്റ്റിറ്റ്യൂഷന്‍ അനുവദിച്ചിട്ടുള്ളത്.