ടി20യിലെ മികച്ച ബൗളിങ് പ്രകടനവുമായി ദക്ഷിണാഫ്രിക്കയുടെ കോളിന്‍ അക്കര്‍മാന്‍. വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ലീഗില്‍ ബിര്‍മിങ്ഹാം ബിയേഴ്സിനെതിരായ മത്സരത്തിലാണ് ലെസസ്റ്റര്‍ഷെയറിന്റെ നായകന്‍ കൂടിയായ അക്കര്‍മാന്‍ 18 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്ത് ടി20 ക്രിക്കറ്റിലെ പുതിയ ലോക റെക്കോര്‍ഡിട്ടത്.
അക്കര്‍മാന്റെ രണ്ട് ഓവറിനുള്ളിലാണ് ഇതിലെ ആറു വിക്കറ്റും വീണത് എന്നതാണ് പ്രത്യേകത. അതേസമയം 20 റണ്‍സെടുക്കുന്നതിനിടെ ബിര്‍മിങാമിന് നഷ്ടമായത് എട്ട് വിക്കറ്റുകളും. 190 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബിര്‍മിങാമിന് 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
2011ല്‍ അഞ്ച് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത മലേഷ്യന്‍ ബൗളര്‍ അരുള്‍ സുപ്പയ്യയുടെ പേരിലുള്ള റെക്കോര്‍ഡാണ് ഓഫ് സ്പിന്നറായ അക്കര്‍മാന്‍ തിരുത്തിയെഴുതിയത്.