ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിലായിരുന്നു പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് വംശീയമായ പരാമര്‍ശം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ താരം മാപ്പ് പറഞ്ഞു.
ഷഹീൻ അഫ്രീദിയെറിഞ്ഞ 37ാം ഓവറിലായിരുന്നു സംഭവം. പന്ത് ഇന്‍സൈഡ് എഡ്ജില്‍ കുരുങ്ങി പിന്നിലേക്കു പോയി. താരത്തിന്‍റെ വലിയ ഭാഗ്യമാണെന്നാണ് കമന്‍റേറ്റര്‍ പ്രതികരിച്ചത്. താരം ഒരു റണ്‍ ഓടിയെടുക്കുകയും ചെയ്തിരുന്നു. അന്നേരമാണ് സർഫറാസ് വംശീയ പരാമർശം നടത്തിയത്.