Cricket Sports

ബട്‌ലറും ജാക്ക് ലീച്ചും തിരികെയെത്തി; അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് നാലാം ടെസ്റ്റിൽ നിന്ന് മാറിനിന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറും സ്പിന്നർ ജാക്ക് ലീച്ചും ടീമിൽ തിരികെയെത്തി. ബട്‌ലറിനു പകരം ടീമിൽ ഉൾപ്പെടുത്തിയുരുന്ന സാം ബില്ലിങ്സ് കൗണ്ടി ക്രിക്കറ്റിലേക്ക് മടങ്ങും. (Buttler Jack Leach England)

പരമ്പരയിലെ അവസാന ടെസ്റ്റ് മാഞ്ചസ്റ്ററിലാണ് നടക്കുക. സ്പിന്നർമാരെ സഹായിക്കുന്ന പിച്ചാണ് മാഞ്ചസ്റ്ററിൽ. അതുകൊണ്ട് തന്നെ മത്സരത്തിൽ ഇംഗ്ലണ്ട് ജാക്ക് ലീച്ചിനെയും മൊയീൻ അലിയെയും ഉൾപ്പെടുത്തിയേക്കും. ഇന്ത്യയും രൺ സ്പിന്നർമാരെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പരമ്പരയിലാദ്യമായി ആർ അശ്വിൻ കളിച്ചേക്കും.

ഓവലിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യ ഗംഭീര വിജയം നേടിയിരുന്നു. 157 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. 368 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇം​ഗ്ലണ്ടിനെ 210 റൺസിന് ഓൾ ഔട്ട് ആക്കിയായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം. ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി. ബുംറയ്ക്കും ഷർദുൽ ഠാക്കുറിനും ജഡേജയ്ക്കും രണ്ട് വിക്കറ്റുകൾ ലഭിച്ചു. ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ 191-10, ഇം​ഗ്ലണ്ട് 290-10, രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ 466-10, ഇം​ഗ്ലണ്ട് 210-10 എന്നിങ്ങനെയാണ് സ്കോർ നില.

അവസാന ദിവസം 10 വിക്കറ്റുകളും ഒരു ദിവസവും ശേഷിക്കേ 291 റൺസ് കൂടിയാണ് ഇംഗ്ലണ്ടിനു വേണ്ടിയിരുന്നത്. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ നാലാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസ് എന്ന നിലയിലായിരുന്നു. അത്ര ബുദ്ധിമുട്ടില്ലാത്ത വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ തകർപ്പൻ ബൗളിം പ്രകടനടത്തോടെ ഇന്ത്യ കീഴ്പ്പെടുത്തുകയായിരുന്നു. ഓപ്പണർമാരായ ഹസീബ് ഹമീദിനും (63) റോറി ബേൺസിനും (50) മാത്രമേ ഇംഗ്ലണ്ട് നിരയിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചുള്ളൂ. ജോ റൂട്ട് (36) ആണ് പിന്നീട് ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്തത്. ഇംഗ്ലണ്ട് നിരയിൽ അഞ്ച് പേർ ഒറ്റയക്കത്തിലും രണ്ട് പേർ പൂജ്യത്തിലും പുറത്തായി.