ഇന്ത്യയിൽ നടന്ന ലോകകപ്പ് 2023 വ്യൂവർഷിപ്പ് അടിസ്ഥാനത്തിൽ ഐസിസിസിയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ലോകകപ്പ് ആയി മാറി.ഗ്ലോബലി 1 ട്രില്യൺ വ്യൂവിങ്(Tv & mobile ) റെക്കോർഡാണ് 2023 ലോകകപ്പ് നേടിയത്. 2019 ലെ ലോകക്കപ്പിനെ അപേക്ഷിച്ച് 17% വർദ്ധനവ് ആണ് ഈ വർഷം ഉണ്ടായത്.
ഐസിസി തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ഫൈനൽ ഐസിസി ഇതുവരെ കണ്ട ഏറ്റവും വലിയ മത്സരമായി മാറി. ആഗോളതലത്തിൽ 87.6 ബില്യൺ തത്സമയ കാഴ്ചക്കാർ ഉണ്ടായി.
യുകെയിലും ഓസ്ട്രേലിയയിലും ഏറ്റവുമധികം സംപ്രേക്ഷണം ചെയ്ത ടൂർണമെന്റ് കൂടിയായിരുന്നു 2023 പതിപ്പ്.യുകെ 800 മണിക്കൂർ ലൈവ് കവറേജും 5.86 ബില്യൺ മിനിറ്റ് തത്സമയ കാഴ്ചക്കാരും ഉണ്ടായിരുന്നു. ഓസ്ട്രേലിയയിൽ, 602 മണിക്കൂർ തത്സമയ കവറേജും 3.79 ബില്യൺ മിനിറ്റ് തത്സമയ കാഴ്ചക്കാരും ഉണ്ടായിരുന്നു. 237.10 ബില്യൺ വ്യൂവിംഗ് മിനിറ്റുകളുള്ള തത്സമയ കാഴ്ചയുമായി പാകിസ്താനിൽ റെക്കോർഡ് വ്യൂവർഷിപ്പ് ലഭിച്ചു.
2023-ലെ പതിപ്പ് ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച ലോകകപ്പായിരുന്നു, 2019-നെ അപേക്ഷിച്ച് കാഴ്ചക്കാരുടെ എണ്ണത്തിൽ 32% വർദ്ധനവ് ഉണ്ടായി.USA യിലും സമാനമായിരുന്നു.2019 നെ അപേക്ഷിച്ച് 14% വർധനവുണ്ടായെന്നും ഐസിസി അറിയിച്ചു.