സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇംപാക്ട് പ്ലയർ അവതരിപ്പിക്കാനൊരുങ്ങി ബിസിസിഐ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ സൗകര്യം പിന്നീട് ഐപിഎലിലും പരീക്ഷിക്കുമെന്നാണ് വിവരം. പ്ലെയിങ്ങ് ഇലവനിൽ ഇല്ലാത്ത, ടീം ഷീറ്റിലെ നാല് സബ്സ്റ്റിറ്റ്യൂഷനുകളിൽ പെട്ട ഒരു താരത്തെ മത്സരത്തിനിടെ കളത്തിലിറക്കാം എന്നതാണ് ഇംപാക്ട് പ്ലയറിൻ്റെ സവിശേഷത.
ബിഗ് ബാഷ് ലീഗിൽ നേരത്തെ ഈ സൗകര്യം വന്നിരുന്നു. ടീം ഷീറ്റിലെ 12ആമത്തെയോ 13ആമത്തെയോ താരത്തെ ‘എക്സ് ഫാക്ടർ’ പ്ലയറായി ഇറക്കാമെന്നായിരുന്നു ഇത്. ആദ്യ ഇന്നിംഗ്സിൻ്റെ 10 ഓവറുകൾക്ക് ശേഷമേ ഇത് അനുവദിക്കൂ. ഇതുവരെ ബാറ്റ് ചെയ്യാത്ത, ഒരു ഓവറിലധികം പന്തെറിയാത്ത താരത്തിനു പകരം എക്സ് ഫാക്ടർ താരത്തെ ഇറക്കാനാണ് അനുവാദമുണ്ടായിരുന്നത്.