Cricket

നിസ്സാരം…; പ്രതീക്ഷ തെറ്റിക്കാതെ കങ്കാരുപ്പട; ഇന്ത്യക്കെതിരായ പരമ്പര സമനിലയിൽ

വിശാഖപട്ടണം ഏകദിനത്തിൽ ഓസ്ട്രലിയക്ക് എതിരായ പരമ്പരയിൽ ലീഡ് നേടുക എന്ന ലക്ഷ്യത്തോടെ രണ്ടാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യക്ക് തിരിച്ചടി. മിച്ചൽ സ്റ്റാർക്കിന് മുന്നിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയെ ഓസ്ട്രേലിയ തോൽപ്പിച്ചത് പത്ത് വിക്കറ്റിന്. ആദ്യ ഇന്നിങ്സിൽ 26 ഓവറുകളിൽ 117 റണ്ണുകൾക്ക് ഇന്ത്യ പുറത്തായിരുന്നു. 118 റണ്ണുകൾ വിജയലക്ഷ്യമാക്കി ഇറങ്ങിയ ഓസ്ട്രേലിയ ഇന്ത്യൻ ബോളർമാരെ നിലത്തുനിർത്താതെയാണ് ബാറ്റ് ചെയ്തത്. ഓസ്‌ട്രേലിയൻ ഓപ്പണർമാർ അർധസെഞ്ചുറി കടന്ന മത്സരത്തിൽ ഇന്ത്യൻ നിര നിസഹായരായി. ഔട്രേലിയ്ക്ക് എതിരെ ഇന്ത്യൻ എന്നിൽ ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ സ്കോർ ആയിരുന്നു ഇന്നത്തേത്.

ട്രാവിസ് ഹെഡും മിടിച്ചാൽ മാർഷുമാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചത്. 118 റണ്ണുകൾ ലക്ഷ്യമായി ഇറങ്ങിയ കങ്കാരുക്കൾ 11 ഒബിവറേജിൽ തന്നെ തങ്ങളുടെ കടമ പൂർത്തിയാക്കി. മുഹമ്മദ് ഷമിയും സിറാജും അടങ്ങുന്ന ബോളിങ് നിരക്ക് മത്സരത്തിൽ യാതൊരുവിധ സ്വാധീനവും ചെലുത്താൻ സാധിച്ചില്ല.

റൺമഴ പ്രതീക്ഷിച്ചതിയ ആരാധകരെ നിരാശപ്പെടുത്തി 26 ഓവറുകളിൽ ഇന്നിംഗിസ് അവസാനിപ്പിക്കേണ്ടി വന്ന ഇന്ത്യൻ ബാറ്റിംഗ് നിര നേടിയത് വെറും 117 റണ്ണുകൾ മാത്രം. അഞ്ച് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യൻ നിരയുടെ അടിത്തറ ഇളക്കിയത്. നാല് താരങ്ങൾ മാത്രമാണ് ഇന്ത്യക്ക് വേണ്ടി രണ്ടക്കം കണ്ടത്. എട്ട് ഓവറുകളിൽ ആദ്യ നാല് വിക്കറ്റുകൾ തുടരെ വീഴ്ത്തിയാണ് സ്റ്റാർക് തിളങ്ങിയത്. ഒരു ഓവർ റണ്ണുകൾ ഒന്നും വിട്ട് നൽകാതെ മൈഡൻ ആക്കി തീർത്തു താരം.

ഇന്ത്യൻ നിരയിൽ 31 റണ്ണുകൾ നേടിയ വിരാട് കോഹ്ലി മാത്രമാണ് പിടിച്ചു നിൽക്കുന്നതിനുള്ള ശ്രമം നടത്തിയത്. 29 റണ്ണുകൾ എടുത്ത് പുറത്താകാതെ നിന്ന ആക്സർ പട്ടേലുമായിരുന്നു ഇന്ത്യയുടെ ആകെ റൺനേട്ടം നൂറുകടത്താൻ സഹായകമായത്. ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും റണ്ണുകൾ എടുക്കാതെ പുറത്തായത് ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയായി. ഇവരെ കൂടാതെ, ഷമിയും സിറാജും ഒരു റൺ പോലുമെടുക്കാതെ പുറത്തായി. മാർച്ച് 22ന് തമിഴ്നാട്ടിലെ ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ നിർണായകമായ മൂന്നാം ഏകദിനം അരങ്ങേറുക.