Cricket Sports

ഇന്ന് ഓസീസ് – വിന്‍ഡീസ് പോര്

ലോകകപ്പില്‍ ഇന്ന് ആസ്ട്രേലിയ-വെസ്റ്റിന്‍ഡീസ് പോരാട്ടം. ആദ്യ മത്സരത്തില്‍ ജയിച്ചാണ് രണ്ട് ടീമിന്റേയും വരവ്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം.

തകര്‍പ്പന്‍ ഫോമിലാണ് വെസ്റ്റിന്‍ഡീസ്. പാകിസ്താനെ 7 വിക്കറ്റിന് തോല്‍പ്പിച്ച് ഗംഭീര തുടക്കം. 105 റണ്‍സിന് പാകിസ്താനെ ചുരുട്ടികൂട്ടിയ ബൌളിങ്. വിജയലക്ഷ്യം 13 ഓവറില്‍ മറികടന്ന ബാറ്റിങ്. ക്രിസ് ഗെയ്‍ലും ആന്ദ്രെ റസലും നയിക്കുന്ന ബാറ്റിങ് നിര ഏത് സ്കോറും മറികടക്കും. എത്ര വലിയ സ്കോറും സ്വന്തമാക്കും.

എതിരാളികള്‍ ആസ്ട്രേലിയ ആയതുകൊണ്ട് കളിമാറും. അഫ്ഗാനിസ്താനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചാണ് കംഗാരുപ്പട തുടങ്ങിയത്. ഡേവിഡ് വാര്‍ണറുടെ സ്ഥിരതയുള്ള ഫോം, സ്മിത്തും ഫിഞ്ചും മാക്സ്വെല്ലും ഖവാജയുമടങ്ങിയ സുശക്തമായ ബാറ്റിങ് നിര. വിജയമാവര്‍ത്തിക്കാന്‍ കരുത്തരിറങ്ങുന്പോള്‍ മത്സരം കടുപ്പമുള്ളതാകും