Cricket Sports

പോരാട്ടം, ചെറുത്തുനില്‍പ്പ്; മൂന്നാം ടെസ്റ്റ് സമനിലയില്‍

ആസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റ് സമനില പിടിച്ച് ഇന്ത്യ. 407 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്തു. തോല്‍വിയോ അല്ലെങ്കില്‍ സമനില സാധ്യതയോ മാത്രം ഉണ്ടായിരുന്ന ടെസ്റ്റില്‍ അവസാന ദിവസം ഋഷഭ് പന്തിന്റെയും അശ്വിന്റെയും ഹനുമന്ത് വിഹാരിയുടെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് സമനില നേടിക്കൊടുത്തത്.

ഋഷഭ് പന്ത് 97 റണ്‍സ് നേടി പുറത്തായ ശേഷം പെട്ടെന്ന് തന്നെ 77 റണ്‍സ് നേടിയ പുജാരയെയും ഇന്ത്യയ്ക്ക് നഷ്ടമായതോടെ 272/5 എന്ന നിലയിലായി. അവസാന സെഷനില്‍ മുന്‍തൂക്കം ആസ്ട്രേലിയക്കായിരുന്നുവെങ്കിലും രവിചന്ദ്രന്‍ അശ്വിനും ഹനുമ വിഹാരിയും പടുത്തുയര്‍ത്തിയ കനത്ത പ്രതിരോധം ഭേദിക്കുവാന്‍ ആസ്ട്രേലിയക്ക് സാധിച്ചില്ല. 63 പന്തില്‍ നിന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് അശ്വിനും ഹനുമ വിഹാരിയും ചേര്‍ന്ന് നേടിയത്. അശ്വിന്‍ 128 പന്ത് നേരിട്ട് 39 റണ്‍സ് നേടിയപ്പോള്‍ വിഹാരി 161 പന്തില്‍ നിന്ന് 23 റണ്‍സെടുത്തു.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് 118 പന്തില്‍ 97 റണ്‍സെടുത്ത് പുറത്തായി. ലിയോണിന്റെ പന്തില്‍ കമ്മിന്‍സ് പിടിച്ചാണ് പന്ത് പുറത്തായത്. ചേതേശ്വര്‍ പൂജാര (77) റണ്‍സെടുത്ത് പുറത്തായി.

2 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ, രണ്ടാം ഓവറിൽ തന്നെ രഹാനെ പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. 4 റൺസ് മാത്രമെടുത്ത താരത്തെ നഥാൻ ലിയോണിൻ്റെ പന്തിൽ മാത്യു വെയ്ഡ് പിടികൂടുകയായിരുന്നു. വിഹാരിക്ക് പകരം പിന്നീട് ക്രീസിലെത്തിയത് ഋഷഭ് പന്ത് ആയിരുന്നു.

നാലാം ഇന്നിംഗ്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ബാറ്റ് ചെയ്ത ടെസ്റ്റുകള്‍

150.5 v Eng Oval 1979
136.0 v WI Kolkata 1948/49
132.0 v WI Mumbai BS 1958/59
131.0 v Pak Delhi 1979/80
131.0 v Aus Sydney 2020/21 *