ആസ്ട്രേലിയക്കെതിരെ സിഡ്നി ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായി ഇന്ത്യ. അവസാനദിനം ലഞ്ചിന് ശേഷം കളിയാരംഭിച്ച ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തിട്ടുണ്ട് . 407 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ട് സെഷന് കൂടി ശേഷിക്കെ 157 റണ്‍സ് കൂടി നേടിയാല്‍ പരമ്പരയില്‍ ലീഡ് നേടാം. ഇന്ത്യയുടെ തോല്‍വിയോ അല്ലെങ്കില്‍ സമനില സാധ്യതയോ മാത്രം ഉണ്ടായിരുന്ന ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ ഇന്നിങ്സാണ് പ്രതീക്ഷ നല്‍കിയത്.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് 118 പന്തില്‍ 97 റണ്‍സെടുത്ത് പുറത്തായി. ലിയോണിന്റെ പന്തില്‍ കമ്മിന്‍സ് പിടിച്ചാണ് പന്ത് പുറത്തായത്. ചേതേശ്വര്‍ പൂജാര (58)യും റണ്സൊന്നുമിടുക്കാതെ ഹനുമന്ത് വിഹാരിയുമാണ് ക്രീസില്‍.
2 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ, രണ്ടാം ഓവറിൽ തന്നെ രഹാനെ പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. 4 റൺസ് മാത്രമെടുത്ത താരത്തെ നഥാൻ ലിയോണിൻ്റെ പന്തിൽ മാത്യു വെയ്ഡ് പിടികൂടുകയായിരുന്നു. വിഹാരിക്ക് പകരം പിന്നീട് ക്രീസിലെത്തിയത് ഋഷഭ് പന്ത് ആയിരുന്നു.