Cricket Sports

റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും വീണ്ടും ഓസിസ് ആധിപത്യം

റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും വീണ്ടും ഓസിസ് ആധിപത്യം. കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വാര്‍ണറും ഫിഞ്ചുമാണ്. വിക്കറ്റ് വേട്ടയില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാമന്‍. ഇംഗ്ലണ്ടിനെതിരെ 61 പന്തില്‍ നിന്ന് 53 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതില്‍ ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നു.

ഇതോടെ ഈ ലോകകപ്പില്‍ വാര്‍ണറുടെ ആകെ റണ്‍സ് 500 ആയി. ഈ ലോകകപ്പിലെ ആദ്യ അഞ്ഞൂറാന്‍. രണ്ട് സെഞ്ചുറിയും 3 അര്‍ധസെഞ്ചുറിയും. ബംഗ്ലാദേശിനെതിരെ 147 പന്തില്‍ നേടിയ 166 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി തികച്ച ഫിഞ്ച് റണ്‍വേട്ടയില്‍ രണ്ടാമതെത്തി. 496 റണ്‍സാണ് സന്പാദ്യം. 116 പന്തില്‍ 11 ബൌണ്ടറിയും രണ്ട് സിക്സും അടിച്ചുകൂട്ടി.

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ രണ്ടാമത്തെ താരവും ഫിഞ്ചാണ്. 18 എണ്ണം. വിക്കറ്റ് വേട്ടയില്‍ മിച്ചല്‍ സ്റ്റാര്‍ക് മുന്നിലെത്തി. ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറെയാണ് പിന്തള്ളിയത്. കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റാണ് സ്റ്റാര്‍ക് വീഴ്ത്തിയത്