ബ്രിസ്ബെന്: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 369ന് പുറത്ത്. അഞ്ചിന് 274 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഓസീസ് 96 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ഷാര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നടരാജന് എന്നിവരാണ് രണ്ടാംദിനം ഇന്ത്യയുടെ സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി.
ലബുഷെയ്നിന്റെ (204 പന്തില്‍ നിന്ന് 108) സെഞ്ചുറിയും ടിം പെയ്നിന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് (104 പന്തില്‍ നിന്ന് 50) ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. മാത്യു വെയ്ഡ് (45), കാമറൂണ്‍ ഗ്രീന്‍ (47), സ്റ്റീവ് സ്മിത്ത് (36) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 26 ഓവറില്‍ രണ്ടു വിക്കറ്റിന് 62 റണ്‍സ് എന്ന നിലയിലാണ്. ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. 44 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും ഏഴു റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലുമാണ് പുറത്തായത്.
പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് തുല്ല്യനിലയിലാണിപ്പോള്. അതു കൊണ്ടു തന്നെ അവസാന ടെസ്റ്റ് നിര്‍ണായകമാണ്.