ഇംഗ്ലണ്ട് – ആസ്ത്രേലിയ ആഷസ് പരമ്പരയ്ക്ക് തുടക്കമായി. ടോസ് നേടിയ ആസ്ത്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാൽ സ്കോർബോർഡിൽ 17 റൺസ് എടുക്കുന്നതിനിടെ കരുത്തനായ ഡേവിഡ് വാർണറെയും (2) ഓപ്പണര്‍ കാമറെൺ ബാൻക്രോഫ്റ്റിനെയും (8) മടക്കി അയച്ച് ഇംഗ്ലണ്ട് ഗംഭീര തുടക്കമാണ് കാഴ്ച്ചവെച്ചത്. സ്റ്റുവാര്‍ട്ട് ബോര്‍ഡിനാണ് വിക്കറ്റുകള്‍.
സ്റ്റീവന്‍ സ്മിത്തും ഉസ്മാൻ ക്വാജയുമാണ് ക്രീസിൽ. 14 പന്ത് നേരിട്ട വാർണറെ പേസർ സ്റ്റുവാർട്ട് ബോർഡ് വിക്കറ്റിന് മുന്നിൽ കുരുക്കിയപ്പോള്‍, ബാന്‍ക്രാഫ്റ്റിനെ ബോര്‍ഡ് റൂട്ടിന്റെ കെെകളിലെത്തിക്കുകയായിരുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ 22ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഒസീസ്.
ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരം കൂടിയാണ് ഇന്ന് ആരംഭിച്ച ആഷസ്. ഏകദിന ലോകകപ്പ് നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ആതിഥേയരായ ഇംഗ്ലണ്ട് ആഷസിനെത്തുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തെ ആഷസില്‍ ഇംഗ്ലണ്ടിനെതിരെ 4-0 ന് വിജയം നേടിയത് ആസ്ത്രേലിയക്കും ആത്മവിശ്വാസമേറ്റുന്നുണ്ട്.