Cricket Sports

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ന്: ഇന്ത്യ -ബംഗ്ലാദേശിനെ നേരിടും

ശ്രീലങ്കയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ ഫൈനല്‍ മല്‍സരം ഇന്ന് നടക്കും. ഇന്ത്യ -ബംഗ്ലാദേശിനെ ആണ് ഇന്ന് നേരിടുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഫൈനലില്‍ എത്തിയത്. സെമിഫൈനല്‍ മത്സരം മഴ കാരണം നടന്നിരുന്നില്ല. നിലവിലെ അണ്ടര്‍ 19 ചാമ്ബ്യാന്മാരാണ് ഇന്ത്യ. ബംഗ്ലാദേശ് ആദ്യമായാണ് ഫൈനലില്‍ എത്തുന്നത്. ശ്രീലങ്കയെ 42 റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ഫൈനലില്‍ എത്തിയത്.

അണ്ടര്‍ 19 ഏഷ്യ കപ്പ് ഇന്ത്യ ഇതുവരെ ആറ് തവണ നേടിയിട്ടുണ്ട്. മഴ കാരണം സെമിഫൈനല്‍ മത്സരം ഉപേക്ഷിച്ചിരുന്നു. ശ്രീലങ്ക ആയിരുന്നു ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് ചാമ്ബ്യന്മാരായതിന്റെ മുന്‍തൂക്കം ഇന്ത്യയെ ഫൈനലില്‍ എത്തിച്ചു.