ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും തകര്‍പ്പനൊരു ഫീല്ഡിങ്ങിനാല് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്. ശാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലാണ് ഏവരെയും അമ്പരപ്പിച്ച സഞ്ജുവിന്റെ കിടിലന്‍ ഫീല്‍ഡിങ്.
റോസ് ടെയ്ലറുടെ സിക്സ് എന്നുറപ്പിച്ച ഷോട്ടില്‍ ബൗണ്ടറിയില്‍ പാറിപ്പറന്ന സഞ്ജു പന്ത് കൈക്കലാക്കുകയായിരുന്നു. മാത്രമല്ല, ബൗണ്ടറിക്ക് പുറത്തേക്ക് പറന്ന് പന്ത് ഉള്ളിലേക്ക് തട്ടിയിടാനായി. വെറും രണ്ട് റണ്‍സ് മാത്രമാണ് കിവികള്‍ക്ക് ഇതോടെ നേടാനായത്. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച സഞ്ജുവിന്റെ ചിത്രം ഷെയര്‍ ചെയ്ത് ആനന്ദ് മഹീന്ദ്ര, ഈ ആഴ്ച തന്റെ സ്ക്രീന്‍ സേവര്‍ ഇതായിരിക്കുമെന്ന് ട്വീറ്റ് ചെയ്തത്.
ആര്‍ക്കും ഈ ചിത്രത്തെക്കുറിച്ച് ഒരു വിശദീകരണം നല്‍കേണ്ട കാര്യമില്ലെന്നും അദ്ദേഹം കുറിച്ചു. ഇതിനു പിന്നാലെ ട്വിറ്ററില്‍ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി അറിയിച്ച് സഞ്ജു സാംസണും രംഗത്ത് എത്തി. ആളുകള്‍ക്ക് പ്രചോദനമാകുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതില്‍ മുമ്പന്തിയിലാണ് പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര.