ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. ആദ്യ മത്സരങ്ങള്‍ പരാജയപ്പെട്ട ഇരു ടീമുകള്‍ക്കും ഇന്നത്തെ ജയം നിര്‍ണ്ണായകമാണ്. ഗുല്‍ബദിന്‍ നൈബിന്‍റെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്ന അഫ്ഗാന്‍ പാരമ്പര്യ പെരുമ കാക്കാന്‍ എന്തു വില കൊടുക്കാനും തയ്യാറായിരിക്കുന്ന ശ്രീലങ്കയെയാണ് നേരിടുന്നത് എന്നതിനാല്‍ മത്സരം ആവേശകരമായിരിക്കും.
