Sports

‘സഞ്ജുവിനെ ടീമിൽ എടുത്തില്ലെങ്കിൽ ആരാധകർ ചീത്ത വിളിക്കും’; ചേതൻ ശർമ്മ

‘സീ ന്യൂസ്’ സ്റ്റിംഗ് ഓപ്പറേഷനിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ്മ നടത്തിയത്. വിരാട് കോലി, രോഹിത് ശർമ്മ, സൗരവ് ഗാംഗുലി എന്നിവരുൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റിലെ നിരവധി പ്രമുഖരെ കുറിച്ചും അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തുന്നുണ്ട്.

മലയാളി താരം സഞ്ജു സാംസണെ കുറിച്ചും 57-കാരൻ പരാമർശം നടത്തുന്നുണ്ട്. ഇഷാൻ കിഷന്റെയും ശുഭ്മാൻ ഗില്ലിന്റെയും പ്രകടനങ്ങൾ സഞ്ജു സാംസൺ, കെ.എൽ രാഹുൽ, ശിഖർ ധവാൻ എന്നിവരുടെ കരിയറിനെ അപകടത്തിലാക്കിയതായി ബിസിസിഐ ചീഫ് സെലക്ടർ വെളിപ്പെടുത്തി. ഇഷാൻ കിഷന്റെയും ശുഭ്മാൻ ഗില്ലിന്റെയും ഡബിൾ സെഞ്ച്വറികൾ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

“സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ട്വിറ്ററിൽ ആരാധകർ ചീത്ത വിളിക്കും. വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാനെ ഒഴിവാകുമ്പോൾ ഉണ്ടാക്കുന്ന സോഷ്യൽ മീഡിയ വിമർശനത്തെ കുറിച്ച് തനിക്കും മറ്റ് സെലക്ടർമാർക്കും നന്നായി അറിയാം..” – സഞ്ജുവിന് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് ചേതൻ ശർമ്മ പറയുന്നു. അഞ്ച് സെലക്ടർമാരാണ് ഇന്ത്യയിലെ ക്രിക്കറ്റ് നിയന്ത്രിക്കുന്നതെന്നും അവരാണ് തീരുമാനിക്കുന്നതെന്നും ചേതൻ ശർമ്മ അവകാശപ്പെട്ടു.