ഓള് ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ ചാമ്പ്യൻഷിപ്പ് സീരീസ് അണ്ടര്‍ 16 ദേശീയ ടെന്നിസ് ടൂര്‍ണമെന്റിന് നാളെ തുടക്കമാകും. കുമാരപുരം രാമനാഥ കൃഷ്ണന് ടെന്നിസ് കോംപ്ലക്സിലെ കേരള ടെന്നിസ് അക്കാദമിയില്‍ ഈ മാസം 18 വരെയാണു ടൂര്‍ണമെന്റ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ സിംഗിള്‍സ് ഡബിള്‍സ് മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ദേശീയ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
Related News
ടി20യില്‍ മികച്ച ബൗളിങ് പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍
ടി20യിലെ മികച്ച ബൗളിങ് പ്രകടനവുമായി ദക്ഷിണാഫ്രിക്കയുടെ കോളിന് അക്കര്മാന്. വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ലീഗില്‍ ബിര്‍മിങ്ഹാം ബിയേഴ്സിനെതിരായ മത്സരത്തിലാണ് ലെസസ്റ്റര്‍ഷെയറിന്റെ നായകന് കൂടിയായ അക്കര്മാന് 18 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്ത് ടി20 ക്രിക്കറ്റിലെ പുതിയ ലോക റെക്കോര്‍ഡിട്ടത്. അക്കര്‍മാന്റെ രണ്ട് ഓവറിനുള്ളിലാണ് ഇതിലെ ആറു വിക്കറ്റും വീണത് എന്നതാണ് പ്രത്യേകത. അതേസമയം 20 റണ്‍സെടുക്കുന്നതിനിടെ ബിര്‍മിങാമിന് നഷ്ടമായത് എട്ട് വിക്കറ്റുകളും. 190 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബിര്‍മിങാമിന് 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 2011ല്‍ അഞ്ച് റണ്‍സ് […]
ഏഷ്യൻ ഗെയിംസ്: 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജ് ഫൈനലിൽ, പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തി
ഇതിഹാസതാരം പി.ടി ഉഷയുടെ 39 വർഷം പഴക്കമുള്ള ദേശീയ റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡിനൊപ്പമെത്തി ഫൈനലിലേക്ക് യോഗ്യത നേടി. 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി.ടി ഉഷ സ്ഥാപിച്ച 55.42 സെക്കൻഡിന്റെ ദേശീയ റെക്കോർഡിനൊപ്പമാണ് വിത്യ എത്തിയത്. ആദ്യ ഹീറ്റ്സിൽ ബഹ്റൈനിന്റെ ജമാൽ അമീനത്ത് ഒലുവാസുൻ യൂസഫിനെ പിന്നിലാക്കികൊണ്ടാണ് തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ 24 കാരി ഒന്നാമതെത്തിയത്. നാളെ പുലര്‍ച്ചെ 4.50 ന് ഈയിനത്തില്‍ വിത്യ ഫൈനലിന് […]
അർജന്റീനയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോററായി മെസ്സി
ഫിഫ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോററായി ലയണൽ മെസ്സി. ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടത്തിൻ്റെ ആദ്യ പകുതിയിൽ ഗോൾ നേടിയാണ് മെസ്സി തന്റെ പേര് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയത്. ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് ജൂലിയൻ അൽവാരസിനെ ബോക്സിൽ വീഴ്ത്തിയതിന് 34-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കിയിരുന്നു. ദേശീയ ടീമിനായി 25 മത്സരങ്ങളിൽ നിന്ന് 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം […]