ക്വാർട്ടർ ഫൈനലില്‍ അറ്റ്‍ലാന്‍റെയെ ന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പി.എസ്.ജി സെമിയില്‍ കടന്നു
ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലില്‍ അറ്റ്‍ലാന്റയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പി.എസ്.ജി സെമിയില്‍ കടന്നു. മത്സരത്തിന്‍റെ 90ാം മിനിറ്റ് വരെ പിന്നിൽ നിന്നതിന് ശേഷം, നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടി പി.എസ്.ജി ഗംഭീര തിരിച്ചുവരവ് നടത്തി.
മത്സരത്തിന്‍റെ ഇരുപത്തിയാറാം മിനിറ്റില്‍ അറ്റ്‍ലാന്റയുടെ മരിയോ പസാലിക് ആദ്യ ഗോള്‍ നേടി. എന്നാല്‍ കളിയുടെ 90-ാം മിനിറ്റില്‍ നെയ്മറുടെ പാസിൽ മാർക്കിനസ് പി.എസ്.ജിയുടെ സമനില ഗോൾ നേടി. തുടര്‍ന്ന് അറ്റ്‍ലാന്റയുടെ സകല പ്രതീക്ഷകളും തച്ചുതകർത്ത് കൊണ്ട് ഇഞ്ച്വുറി ടൈമിന്‍റെ മൂന്നാം മിനിറ്റിൽ പി.എസ്.ജിയുടെ രണ്ടാം ഗോളും പിറന്നു. ഇത്തവണ നെയ്മറിന്റെ പാസ് ബോക്സിനുള്ളിൽ നിന്ന് സ്വീകരിച്ച എംബാപ്പെ നൽകിയ ക്രോസിൽ നിന്ന് ചൗപോ മോട്ടിങ്ങാണ് ഫ്രഞ്ച് ചാമ്പ്യന്മാര്‍ക്ക് വേണ്ടി വിജയ ഗോൾ സ്വന്തമാക്കിയത്.
𝘿𝙍𝘼𝙈𝘼! 😱😱😱
— UEFA Champions League (@ChampionsLeague) August 12, 2020
🇫🇷 Stoppage time goals from Marquinhos & Choupo-Moting send Paris into the semis! #UCL
ഇഞ്ച്വറി ടൈം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒപ്പമെത്താൻ അറ്റലാന്റയ്ക്ക് സുവർണാവസരം ലഭിച്ചിരുന്നു. പിന്നിൽ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി ലൂയിസ് മ്യുറിയൽ മുന്നേറിയെങ്കിലും സുവർണാവസരം മുതലാക്കാനായില്ല. ഇന്ന് നടക്കുന്ന ലെപ്സിംഗും അത്‍ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും പിഎസ്ജി സെമിയില്‍ നേരിടുക.