കോവിഡ് പശ്ചാത്തലത്തിൽ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നോക്കൗട്ട് രീതിയിലാണ് നടത്തുന്നത്
യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച് കരുത്തന്മാരായ പിഎസ്ജി ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്റെ നേരിടും.
![ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫെെനല്‍; ആദ്യ മത്സരത്തില്‍ പിഎസ്ജി അറ്റ്ലാന്റയെ നേരിടും](https://i0.wp.com/gumlet.assettype.com/mediaone%2F2020-08%2F89f398b5-3afc-449f-89ea-5b5b64f12f14%2Fpsg_120720h.jpg?w=640&ssl=1)
2015/16 ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലാണ് പാരീസ് എസ്ജി. ഗ്രൂപ്പ് ഘട്ടങ്ങളിൽ അജയരായിട്ടാണ് പി.എസ്.ജി ക്വാര്‍ട്ടര്‍ ഫൈനലിൽ എത്തിയത്. ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ പ്രീ ക്വാര്‍ട്ടറില്‍ തകര്‍ത്താണ് പിഎസ്ജി ക്വാര്‍ട്ടറിലെത്തിയത്. നെയ്മർ, എംബാപ്പെ പോലുള്ള ലോകോത്തര താരങ്ങളിലാണ് പി.എസ്.ജിയുടെ പ്രതീക്ഷ. എന്നാൽ അറ്റലാന്റായെ തള്ളിക്കളയാനും കഴിയില്ല. ഏത് വമ്പന്മാരെയും വിറപ്പിക്കാൻ കെല്പുള്ള ടീമാണ് അറ്റ്ലാന്റ.
![ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫെെനല്‍; ആദ്യ മത്സരത്തില്‍ പിഎസ്ജി അറ്റ്ലാന്റയെ നേരിടും](https://i0.wp.com/gumlet.assettype.com/mediaone%2F2020-08%2F929d0529-ad0f-4c77-88d4-4c56673799ac%2Fatalanta_v_psg_5tp1zaft4vlr19bxj43ksy8ub.jpg?resize=567%2C377&ssl=1)
കോവിഡ് പശ്ചാത്തലത്തിൽ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നോക്കൗട്ട് രീതിയിലാണ് നടത്തുന്നത്. എവേ, ഹോം ഗ്രൗണ്ട് എന്നിങ്ങനെ രണ്ട് മത്സരങ്ങള്‍ ഉണ്ടാകില്ല. ലിസ്ബണിലാണ് എല്ലാ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും നടത്തുന്നത്. ജയിക്കുന്ന ടീം നേരിട്ട് സെമിയില്‍ പ്രവേശിക്കും.