Football Sports

ചാമ്ബ്യന്‍സ് ലീഗിനേക്കാള്‍ പ്രധാനം ലാലിഗ ആണെന്ന് മെസ്സി

ലാലിഗ കിരീടമാണ് ഏറ്റവും പ്രധാനം എന്ന് ലയണല്‍ മെസ്സി. ഇന്നലെ ഗോള്‍ഡന്‍ ഷൂ പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ലയണല്‍ മെസ്സി. ചാമ്ബ്യന്‍സ് ലീഗ് കിരീടം സ്പെഷ്യല്‍ ആണ്. പക്ഷെ തന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യം ലാലിഗയ്ക്ക് തന്നെ ആണെന്ന് മെസ്സി പറഞ്ഞു.

ചാമ്ബ്യന്‍സ് ലീഗ് ജയിക്കണമെന്ന് ആഗ്രഹമുണ്ട്. അവസാന കുറച്ച്‌ വര്‍ഷങ്ങളായി ജയിക്കാന്‍ ബാഴ്സലോണക്ക് ആയിട്ടില്ല എന്നതില്‍ വിഷമം ഉണ്ട് എന്നും മെസ്സി പറഞ്ഞു. ലാലിഗയില്‍ കിരീടങ്ങള്‍ തുടര്‍ച്ചയായി നേടി എങ്കില്‍ യൂറോപ്പില്‍ അവസാന കുറച്ചു വര്‍ഷങ്ങളായി നിരാശ നേരിടുകയാണ് ബാഴ്സലോണ.