Football Sports

ജര്‍മന്‍ കപ്പില്‍ മുത്തമിട്ട് ബയേണ്‍ മ്യൂണിക്

ശനിയാഴ്ച ബര്‍ലിനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫെെനല്‍ മത്സരത്തില്‍ ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് ബയേണ്‍ താരങ്ങള്‍ അവരുടെ 20ാമത് ജര്‍മന്‍ കിരീട നേട്ടം ആഘോഷിച്ചത്..

ജര്‍മന്‍ കപ്പില്‍ മുത്തമിട്ട് ബയേണ്‍മ്യൂണിക്. ലെവന്‍റോസ്ക്കിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ബേയര്‍ലെവര്‍ക്കൂസനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണിന്‍റെ കിരീട നേട്ടം. ശനിയാഴ്ച ബര്‍ലിനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫെെനല്‍ മത്സരത്തില്‍ ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് ബയേണ്‍ താരങ്ങള്‍ അവരുടെ 20ാമത് ജര്‍മന്‍ കിരീട നേട്ടം ആഘോഷിച്ചത്.

കളിയുടെ ആദ്യ പകുതിയില്‍ ഡേവിഡ് അലാബയുടെയും സര്‍ജേ ഗ്നാബറിയുടെയും ഗോളില്‍ ബയേണ്‍ ലീഡ് ഉയര്‍ത്തി. ഇരട്ട ഗോളിലൂടെ ലെവന്‍റോസ്ക്കി ഈ സീസണില്‍ ബയേണിന് വേണ്ടി 44 മത്സരത്തില്‍ നിന്ന് 51 ഗോളുകള്‍ അടിച്ചുകൂട്ടി. 59, 89 മിനുറ്റുകളിലായിരുന്നു ലെവന്റോസ്‌കിയുടെ ഗോളുകള്‍. രണ്ടാം പകുതിയില്‍ ബെന്റര്‍ നേടിയ ഒരു ഗോളും പിന്നീട് എക്സ്ട്രാ ടെെമില്‍ പെനാല്‍ട്ടിയിലൂടെ കാവി ഹവേര്‍സ് നേടിയ ഗോളും ലെവര്‍ക്കൂസന് ആശ്വാസമായി. ഈ അവസരത്തില്‍ ഗാലറിയില്‍ ആരാധകരെ മിസ് ചെയ്യുന്നുണ്ടെന്ന് ബയേര്‍ണ് താരം തോമസ് മുളളര്‍ പറഞ്ഞു.