ബയേണ്‍ മ്യൂണിക്കിന്റെ ആരാധകരോട് മാപ്പ് പറഞ്ഞ് ബയേണ്‍ മ്യൂണിക്കിന്റെ പ്രതിരോധനിരയിലെ പ്രമുഖനായ ബോട്ടെങ്. ജര്‍മ്മനിയോടൊപ്പം ലോകകപ്പ് ഉയര്‍ത്തിയ ബോട്ടങ്ങ് കഴിഞ്ഞ സീസണില്‍ മാനേജ്മെന്റുമായി ഉടക്കിയിരുന്നു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പിഎസ്ജിയിലേക്കുള്ള ട്രാന്‍സ്ഫറിനായി ബോട്ടങ്ങ് ശ്രമിച്ചിരുന്നു. താരത്തിന്റെ കളിക്കളത്തിലേയും പുറത്തേയും പെരുമാറ്റം ആരാധകരില്‍ നിന്നും കോച്ചില്‍ നിന്നും ഒട്ടേറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് ബോട്ടങ് ആരാധകരോട് മാപ്പ് പറഞ്ഞത്. പ്രീ സീസണില്‍ മികച്ച പ്രകടനവുമായി ബയേണ്‍ സ്ക്വാഡില്‍ തിരികെയെത്താനുള്ള ശ്രമം താരം നടത്തിയിരുന്നു. ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ പവാര്‍ദ്, അത്ലറ്റിക്കോ മാഡ്രിഡിന്റെ ലൂക്കസ് ഹെര്‍ണാണ്ടസ് എന്നിവര്‍ ബയേണില്‍ എത്തിയതിനെ തുടര്‍ന്ന് പ്രതിരോധനിരയിലേക്കുള്ള മത്സരം കനത്തിരിക്കുകയാണ്. 30 കാരനായ ബോട്ടെങ് കഴിഞ്ഞ സീസണില്‍ 19 തവണ മാത്രമാണ് കളിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും 2011 ലാണ് ബയേണില്‍ ബോട്ടാങ് എത്തുന്നത്. ബയേണിനൊപ്പം ഏഴു ലീഗ് കിരീടങ്ങളും ഒരു ചാമ്ബ്യന്‍സ് ലീഗ് കിരീടവും ബയേണ്‍ നേടി.