പ്രീസീസണ്‍ മത്സരത്തില്‍ ബാഴ്‌സലോണയെ തോല്‍പിച്ച് ചെല്‍സി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ചെല്‍സിക്കായി ടാമി അബ്രഹാം, റോസ് ബാര്‍ക്‌ലി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഇവാന്‍ റാകിറ്റിചിന്റെ വകയായിരുന്നു ബാഴ്‌സയുടെ ഗോള്‍. അടുത്തിടെ ടീമിലെത്തിയ ഗ്രീസ്മാന്‍ ബാഴ്‌സയില്‍ അരങ്ങേറി. അതേസമയം ചെല്‍സിയുടെ പരിശീലകനായി ചുമതലയേറ്റ ലമ്പാര്‍ഡിന്റെ ആദ്യ വലിയ റിസള്‍ട്ട് കൂടിയായി ഇത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/fooootball.jpg?resize=1200%2C642&ssl=1)