Football Sports

ബാലൻ ഡി ഓർ; അവസാന 30 പേരുകൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിനായുള്ള അവസാന 30 പേരുടെ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിയുടെയും യൂറോ കപ്പ് നേടിയ ഇറ്റലിയുടെയും എല്ലാം താരങ്ങൾ നിറഞ്ഞതാണ് 30 അംഗ ലിസ്റ്റ്.

ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെവൻഡോസ്കി എന്നീ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ട്. മെസിയും ലെവൻഡോസ്കിയുമാണ് സാധ്യതയിൽ മുന്നിൽ. റൊണാൾഡോയ്ക്ക് ഇത്തവണ വലിയ സാധ്യത കൽപിക്കുന്നില്ല.

ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയുടെ കാന്റെ, മേസൺ മൗണ്ട്, ആസ്പിലികെറ്റ, ജോർഗിഞ്ഞോ എന്നിവർ ലിസ്റ്റിൽ ഉണ്ട്. എമ്പപ്പെ, നെയ്മർ, സലാ, ബെൻസിമ, ഡി ബ്രുയിൻ, ബ്രൂണോ ഫെർണാണ്ടസ് എന്നീ വലിയ പേരുകളും ഉണ്ട്. ബാഴ്സലോണ യുവതാരം പെഡ്രിയും അവസാന 30 അംഗ ലിസ്റ്റിൽ എത്തി.