ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം വെളളി. 50 മീറ്റർ എയർ റൈഫിളിലാണ് ഇന്ത്യൻ വനിതകൾ വെളളി സ്വന്തമാക്കിയത്. അഷി ചൗസ്കി, സാംറ സിഫ്റ്റ്, മാനിനി കൗശിക് എന്നിവർക്കാണ് മെഡൽ നേട്ടം. അഷി ചൗസ്കിയും സാംറ സിഫ്റ്റും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചു.
Related News
ഒളിംപിക്സ് ദീപശിഖ ജപ്പാനിലെത്തി, ആളും ആരവവുമില്ലാതെ
ഒളിംപിക്സ് ദീപശിഖയും വഹിച്ചുകൊണ്ടുള്ള വിമാനം ഗ്രീസില്‍ നിന്നും ജപ്പാനിലെത്തി. കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ഒളിംപിക്സ് മാറ്റിവെക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ദീപശിഖ ജപ്പാനിലെത്തിയത്. പതിവ് ആഘോഷപരിപാടികളൊന്നുമില്ലാതെ ആളും ആരവവുമില്ലാതെയാണ് ദീപശിഖ ജപ്പാനിലെത്തിയത്. ജപ്പാനിലെ മിയാഗിയിലെ മാറ്റ്സുഷിമ വ്യോമതാവളത്തിലായിരുന്നു ദീപശിഖ വഹിച്ചവിമാനം ഇറങ്ങിയത്. ഇക്കാര്യം ടോക്യോ 2020 ഒളിംപിക്സിന്റെ അക്കൗണ്ട് തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. സുനാമിയും ഭൂമികുലുക്കവും ബാധിച്ച് തകര്‍ന്നുപോയ തൊഹുക്കു മേഖലയിലാണ് ഈ വിമാനത്താവളം ഉള്ളത്. ജപ്പാന്റെ തിരിച്ചുവരവിന്റെ പ്രതീകമായാണ് ഈ വ്യോമതാവളം തന്നെ ഒളിംപിക്സ് ദീപശിഖ ഇറങ്ങാനായി […]
ഫൈനലിനായി മണിക്കൂറുകൾ ബാക്കി; ഇഷ്ട താരങ്ങളുടെ ജേഴ്സി കിട്ടാനില്ല
ഖത്തർ ലോകകപ്പിലെ ഫൈനലിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഇഷ്ടതാരങ്ങളുടെ ജേഴ്സി കിട്ടാനില്ല. അർജന്റീനയുടെ സൂപ്പർ താരം മെസിയുടെ ജേഴ്സിക്കാണ് ആവശ്യക്കാർ കൂടുതൽ. എംബാപെയുടെയും ഗ്രീസ്മാന്റെയും ജേഴ്സികൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. ലോകം രണ്ട് കാരായി തിരിഞ്ഞ് രണ്ട് സംഘങ്ങൾക്കായി ആർപ്പുവിളിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്നാൽ ഇഷ്ട ടീമുകളെ പിന്തുണയ്ക്കാൻ ആരാധകർക്ക് പ്രിയ താരങ്ങളുടെ ജേഴ്സി എങ്ങും കിട്ടാനില്ല. സൂപ്പർ താരം മെസിയുടെ ജേഴ്സിക്കാണ് ഡിമാൻഡ് കൂടുതൽ. പത്താം നമ്പർ ജേഴ്സിക്ക് ഖത്തറിൽ മാത്രമല്ല ലോകത്ത് […]
പിആര്‍ ശ്രീജേഷിന് ഖേല്‍രത്ന പുരസ്കാരം
മലയാളി ഹോക്കി താരം പി ആര് ശ്രീജേഷിന് ഖേല്‍രത്ന പുരസ്കാരം. പി ആര് ശ്രീജേഷ്, ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ടോക്യോ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ നേതാവ് നീരജ് ചോപ്ര, രവികുമാര്‍ ദഹിയ, ലോവ്ലിന ബൊറോഗെയിന്‍, മന്‍പ്രീത് സിംഗ്, മിഥാലി രാജ് എന്നിവരുള്‍പ്പെടെ 12 താരങ്ങള്‍ക്കാണ് ഇത്തവണ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍രത്ന. സുനില്‍ ഛേത്രിയിലൂടെ ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായാണ് ഒരു ഫുട്ബോള്‍ താരത്തിന് ഖേല്‍രത്ന പുരസ്കാരം ലഭിക്കുന്നത്. ഈ മാസം 13ന് […]