ഏഷ്യാ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ സൂപ്പർ ഫോറിൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇൻഡോനേഷ്യയെ എതിരില്ലാത്ത 16 ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഇന്ത്യ നോക്കൗട്ടിൽ പ്രവേശിച്ചത്. മത്സരത്തിൽ 15 ഗോൾ ലീഡിലെങ്കിലും ജയിച്ചെങ്കിലേ ഇന്ത്യക്ക് നോക്കൗട്ടിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഗ്രൂപ്പിൽ ഇന്ത്യക്കും പാകിസ്താനും നാല് പോയിൻ്റ് വീതം ഉണ്ടെങ്കിലും ഗോൾ എണ്ണത്തിൽ മുന്നിലെത്തിയ ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിക്കുകയായിരുന്നു.
Related News
ബ്രിസ്ബന്‍ ടെസ്റ്റ്; ഉയര്‍ത്തെഴുന്നേറ്റ് ആസ്ട്രേലിയ
ബ്രിസ്ബന്‍ ടെസ്റ്റില്‍ ആദ്യ ദിനം ആസ്ട്രേലിയ 5- 274 എന്ന സ്കോറില്‍ അവസാനിപ്പിച്ചു. സെഞ്ച്വറി നേടിയ ലമ്പുഷെയിന്റെ മികച്ച പ്രകടനത്തിന്റെ മികവിലാണ് ആസ്ട്രേലിയ മികച്ച സ്കോറിലേക്ക് നടന്നടുത്തത്. ഇന്ത്യക്കായി നടരാജന് രണ്ടും വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കളി അവസാനിക്കുമ്പോള്‍ 28 റണ്‍സ് നേടി ക്രിസ് ഗ്രീനും 38 റണ്‍സ് നേടി ടിം പെയിനുമാണ് ക്രീസില്‍. അരങ്ങേറ്റം ഗംഭീരമാക്കി വിക്കറ്റുകള്‍ വീഴ്ത്തിയ നടരാജനും വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്നത്തെ ദിവസത്തെ […]
ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കളിക്കാരന് ‘നാവ് വിഴുങ്ങി’ അബോധാവസ്ഥയിലായി
ജര്‍മ്മന്‍ ക്ലബ് ആര്‍ബി ലെയ്പ്സിഗിന്റെ പ്രതിരോധതാരം നോര്‍ഡി മുകീലയാണ് മത്സരത്തിനിടെ നാവ് വിഴുങ്ങി അബോധാവസ്ഥയിലായത്…ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ലെയ്പ്സിഗിന്റെ പ്രതിരോധക്കാരന് നോര്ഡീ മുകീല നാവ് വിഴുങ്ങി അബോധാവസ്ഥയിലായത് പരിഭ്രാന്തി പരത്തി. ടോട്ടന്നത്തിനെതിരായ രണ്ടാം പാദ പ്രീക്വാര്ട്ടറിനിടെയായിരുന്നു സംഭവം. ഇരുപാദങ്ങളിലുമായി 4-0ത്തിന്റെ ജയത്തോടെ ലെയ്പ്സിഗ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്. രണ്ടാം പകുതിയിലായിരുന്നു 22കാരനായ നോര്ഡീ മുകീല പന്ത് താടിയെല്ലിന് ശക്തമായി കൊണ്ട് താഴെ വീണത്. വൈകാതെ അബോധാവസ്ഥയിലായ യുവതാരം നാവ് വിഴുങ്ങിയ അവസ്ഥയിലെത്തിയത് കൂടുതല്‍ സങ്കീര്‍ണമാക്കി. ഉടന്‍തന്നെ […]
‘കാണികൾ എൻ്റെ വസ്ത്രവും മുടിയുമാണ് ശ്രദ്ധിക്കുന്നത്, മത്സരമല്ല’; ലിംഗവിവേചന ആരോപണവുമായി ദിവ്യ ദേശ്മുഖ്
നെതർലൻഡ്സിൽ അടുത്തിടെ സമാപിച്ച ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെൻ്റിൽ കാണികളിൽ നിന്ന് ലിംഗവിവേചനം നേരിട്ടതായി ഇന്ത്യൻ മാസ്റ്റർ ദിവ്യ ദേശ്മുഖ്. തൻ്റെ മുടി, വസ്ത്രം, ഉച്ചാരണം തുടങ്ങിയ അപ്രസക്തമായ കാര്യങ്ങലാണ് അവർ ശ്രദ്ധിക്കുന്നത്. ടൂർണമെന്റിൽ താൻ പുലർത്തിയ മികവിനെ ആരും കാര്യമാക്കിയില്ല. കായിക രംഗത്ത് അർഹിക്കുന്ന അംഗീകാരം വനിതാ താരങ്ങൾക്ക് ലഭിക്കുന്നില്ലെന്നും കഴിഞ്ഞ വർഷം ഏഷ്യൻ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് നേടിയ 18 കാരി ആരോപിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദിവ്യ ദേശ്മുഖ് കാണികളുടെ ലിംഗവിവേചനത്തെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും […]