ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം ലോക ഒന്നാം നമ്പർ ആഷ്ലി ബാർട്ടി സ്വന്തമാക്കി. വനിതാ വിഭാഗം ഫൈനലിൽ ഡാനിയേൽ കോളിൻസിനെ പരാജയപ്പെടുത്തിയാണ് ആഷ്ലിയുടെ കിരീട ധാരണം. 44 വർഷത്തിനിടെ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ വനിതയാണ് ബാർട്ടി. നേരത്തെ 1978ൽ ക്രിസ് ഒ നീൽ ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് ട്രോഫി നേടിയിരുന്നു.
റോഡ് ലേവർ അരീനയിൽ നടന്ന ഫൈനലിൽ അമേരിക്കയുടെ കോളിൻസിനെ 6-3, 7-6 എന്ന സ്‌കോറിനാണ് ഓസീസ് തരാം പരാജയപ്പെടുത്തിയത്. 2019-ൽ റോളണ്ട് ഗാരോസും കഴിഞ്ഞ വർഷം വിംബിൾഡണും നേടിയതിന് ശേഷമുള്ള മൂന്നാമത്തെ ഗ്രാൻഡ് സ്ലാം കിരീടമാണ് ബാർട്ടിയുടെത്. ഇതോടെ 1978-ൽ ക്രിസ് ഒ നീൽ കിരീടം നേടിയതിനുശേഷം നീണ്ട വരൾച്ചയ്ക്ക് അറുതിയായി.