Football Sports

ആദ്യമാസം യുണൈറ്റഡിന്റെ സൂപ്പര്‍താരം ഈ ഇരുപത്തൊന്നുകാരന്‍

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരം ഡാനിയല്‍ ജെയിംസിന്. ഇതുവരെ നടന്ന നാല് പ്രീമിയര്‍ ലീ​ഗ് മത്സരങ്ങളിലേയും മിന്നുന്ന പ്രകടനത്തോടെയാണ് ക്ലബ് പുരസ്കാരത്തിന് ജെയിംസ് അര്‍ഹനായത്.

ക്രിസ്റ്റല്‍ പാലസില്‍ നിന്ന് ഈ സീസണില്‍ യുണൈറ്റഡിലെത്തിയ താരമാണ് 21-കാരനായ ജെയിംസ്. ഇക്കുറി തന്നെ ടീമിലെത്തിയ ഹാരി മ​ഗ്വയര്‍, ആരോണ്‍ വാന്‍ ബിസാക്ക എന്നിവരെ പിന്തള്ളിയാണ് യുണൈറ്റഡ് ഓ​ഗസ്റ്റിലെ സൂപ്പര്‍ താരമായ വെയില്‍സ് താരമായ ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടത്. 60 ശതമാനത്തിലേറെ വോട്ട് സ്വന്തമാക്കിയാണ് വിങ്ങറായ ജെയിംസ് ഈ നേട്ടം സ്വന്തമാക്കിയത്.

ഓ​ഗസ്റ്റില്‍ നടന്ന നാല് പ്രീമിയര്‍ ലീ​ഗ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ​ഗോളുകളാണ് ജെയിംസ് അടിച്ചുകൂട്ടിയത്. ചെല്‍സിക്കെതിരായി യുണൈറ്റഡ് അരങ്ങേറ്റത്തില്‍ തന്നെ ​ഗോള്‍ നേടിയ ജെയിംസ്. ക്രിസ്റ്റല്‍ പാലസ്, സതാംപ്ടന്‍ എന്നിവര്‍ക്കെതിരേയു വലകുലുക്കി