ഫേസ്ബുക്ക് ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾ കുറക്കാൻ തീരുമാനം. രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്ന ഗ്രൂപ്പുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തും. രാഷ്ട്രീയ പേജ് , നോട്ടിഫിക്കേഷനുകൾ കുറയ്ക്കും. ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗാണ് തീരുമാനം അറിയിച്ചത്. രാഷ്ട്രീയ ഭിന്നത ചർച്ചയാക്കുന്ന പോസ്റ്റുകൾ കുറക്കും. അൽഗോരിതത്തിൽ ഇതിനായുള്ള മാറ്റങ്ങൾ വരുത്തും. അമേരിക്കൻ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് വന്ന നിയന്ത്രണങ്ങളാണ് ലോകവ്യാപകമാക്കുന്നത്.
രാഷ്ട്രീയ ബന്ധമുള്ള ഗ്രൂപ്പുകള്‍ ഫേസ്ബുക്ക് ഇനി ആഗോള തലത്തില്‍ ഫോസ്ബുക്ക് ഉപയോക്താക്കള്‍ക്ക് സജസ്റ്റ് ചെയ്യില്ല. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കണം എന്നാണ് തങ്ങള്‍ക്കെന്നും എന്നാല്‍ ഉപയോക്താക്കളില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന ഫീഡ്ബാക്കില് അവര്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
ഭിന്നത സൃഷ്ടിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കുകയും, ഇതിലൂടെ തീവ്രത കുറയ്ക്കുകയുമാണ് ന്യൂസ് ഫീല്‍ഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ മാറ്റുന്നതിലൂടെ ലക്ഷ്യം വെക്കുന്നത് എന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.