സൂറിച് : ഭാരതത്തിന്റെ 71 മത് റിപ്പബ്ലിക് ദിനം വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് സൂറിച്ചിൽ കൂടിയ യോഗത്തിൽ വെച്ച് ആഘോഷിച്ചു .
ചെയർമാൻ ശ്രീ ജോണി ചിറ്റക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ .സുനിൽ ജോസഫ് സ്വാഗതം പറഞ്ഞു .ഇന്ന് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പരമാധികാരം സോഷ്യലിസം മതേതരത്വം ജനാധിപത്യം എന്നീ ആശയങ്ങൾ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ് ,നാനാജാതി മതസ്ഥർക്കും ഭയരഹിതമായി ഭാരതത്തിൽ വസിക്കുവാൻ സാധിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് എല്ലാ പൗരന്റെയും കടമയാണ്. ഒരു ഭാഷയും ഒരു സംസ്കാരവും ഒരു ജനതയും അല്ല മറിച്ച് നാനാത്വത്തിൽ ഏകത്വം അതാണ് ഭാരതത്തിന്റെസവിശേഷത. ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെങ്കിലും കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം , മതേതരത്വം തുടങ്ങിയ പല കാര്യങ്ങളിലും പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന അവസ്ഥയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ശ്രീ. ജോഷി പന്നാരകുന്നേൽ ശ്രീ.ജോസ് വെള്ളാടിയിൽ , ശ്രീ.ജോയി കോച്ചാട്ട് , ശ്രീ.പാപ്പച്ചൻ വെട്ടിക്കൽ എന്നിവർ റിപ്പബ്ലിക് ദിനാശംസകൾ നൽകി പ്രെസംഗിച്ചു . ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെങ്കിലും മതേതരത്വം അഖണ്ഡത തുടങ്ങിയ പല കാര്യങ്ങളിലും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസ്ഥയാണ് എന്ന് യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യവും മതേതരത്വവും അഖണ്ഡതയും പരമാധികാരവും ജനാധിപത്യവും കാത്തുസൂക്ഷിക്കുവാൻ എല്ലാ ഭാരതീയരും പ്രതിജ്ഞാബദ്ധരാണെന്ന് യോഗത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു . ഭാരതത്തിലെ പൊതു ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാരും ഭരണനിർവഹണ സംവിധാനം എന്ന് നാം എപ്പോഴും ഓർക്കണം.
ഡബ്ലിയു എം സി സ്വിസ്സ് പ്രൊവിൻസിനു വേണ്ടി എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്നുകൊണ്ട് പൊതുയോഗത്തിൽ സംബന്ധിച്ച എല്ലാവര്ക്കും പ്രൊവിൻസ് സെക്രട്ടറി മിനിബോസ് നന്ദി പറഞ്ഞു .
Reported by Mini Boss