ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സമുന്നതരായ മലയാളി നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തോടെ രൂപീകരിക്കപ്പെട്ട വേള്‍ഡ് മലയാളീ കൗണ്‍സില്‍ ആഘോഷനിറവിന്റെ ജൂബിലിയും പിന്നിട്ട് ഇന്ന് ലോകം എമ്പാടുമുള്ള അനേകം പ്രൊവിന്‍സുകളിലായി കർമ്മനിരതരായിരിക്കുന്നു .. ..
യൂറോപ്പിൽ വിവിധ രാജ്യങ്ങളിലായി പതിനൊന്നു പ്രൊവിൻസുകളിലായാണ് വേൾഡ് മലയാളി കൗസിലിൻറ്റെ പ്രവർത്തനമേഖല.ഇതിൽ വേറിട്ട പ്രവർത്തനങ്ങളുമായി ,പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്വിസ്സ് പ്രൊവിൻസിനു 2024-25 ലേക്കുള്ള ഭാരവാഹികളെ സൂറിക്, ഡ്യുബെൻഡോർഫിൽ കൂടിയ ജനറൽ ബോഡി യോഗം ഐക്യകണ്ഡേന തെരെഞ്ഞെടുത്തു.
സ്വിസ്സ് സമൂഹത്തിൽ വ്യക്തിമുന്ദ്ര പതിപ്പിച്ചവരും ,സംഘടനാ രംഗത്ത് പ്രവർത്തിപരിചയവുമുള്ളവരേയുമാണ് അടുത്ത രണ്ടുവർഷത്തേക്കുള്ള ഭാരവാഹികളായി തെരെഞ്ഞെടുത്തത് .ചെയർമാനായി ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, പ്രസിഡന്റ് ജോബിൻസൺ കൊറ്റത്തിൽ, സെക്രെട്ടറി ജിനു കളങ്ങര, ട്രെഷറർ ജോഷി താഴത്തുകുന്നേൽ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.




2023 ഡിസംബർ 09 നു സൂറിച്ചിലെ ഡ്യൂബെൻഡോർഫിൽ വെച്ച് നടത്തിയ വാർഷിക പൊതുയോഗത്തിൽ നിലവിലുള്ള ചെയർപേഴ്സൺ മോളി പറമ്പേട്ട്, പ്രെസിഡന്റ്റ് സുനിൽ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽകൂടിയ യോഗത്തിൽ സെക്രട്ടറി ബെൻ ഫിലിപ്പ് വാർഷിക റിപ്പോർട്ടും, ജോയിന്റ് ട്രഷറർ അരുൺ എബ്രഹാം വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു. പ്രസിഡന്റ് സുനിൽ ജോസഫ് അവതരിപ്പിച്ച വാർഷിക പ്രവർത്തന റിപ്പോർട്ടിന് ശേഷം നടന്ന ചർച്ചയിൽ, നവംബർ 4 നു ആഘോഷപൂർവം വിജയകരമായി നടത്തിയ കേരള പിറവി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയ എല്ലാവർക്കും അഭിനന്ദനങ്ങൾ അർപ്പിച്ചു.

ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോഷി പന്നാരകുന്നേൽ, യൂറോപ്പ് റീജിയൻ വൈസ് പ്രെസിഡന്റ്റ് വിൽസൺ ചാത്തംകണ്ടം , യൂറോപ്പ് റീജിയൻ വിമൻസ് ഫോറം പ്രെസിഡന്റ് ഡൊളിൻസ് കൊരട്ടിക്കാട്ടുതറയിൽ, വിമെൻസ്‌ഫോറം പ്രസിഡന്റ് റോസിലി ചാത്തംകണ്ടം , യൂത്ത് ഫോറം കോ ഓർഡിനേറ്റർ ബേസിൽ ജെയിംസ് , യൂത്ത് ഫോറം പ്രസിഡന്റ് മാൻസെൻ ബോസ്, അഡ്‌വൈസറി ബോർഡ് മെമ്പർമാരായ ബോസ് മണിയമ്പാറയിൽ, ജോർജുകുട്ടി നമ്പുശ്ശേരിൽ എന്നിവർ യോഗത്തിൽ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചർച്ചകൾക്ക് നേതൃത്തം നൽകുകയും ചെയ്തു.
പിന്നീട് ചെറിയ ഇടവേളക്കുശഷം ചീഫ് ഈക്ഷൻ കമ്മീഷണർ ജോസഫ് പാറുകണ്ണിലിന്റെ മേൽനോട്ടത്തിൽ നടത്തിയ തെരെഞ്ഞെടുപ്പിൽ 2024-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്ഡേന തെരഞ്ഞെടുക്കുകയുണ്ടായി.



മലയാള ഭാഷയുടെ സംരക്ഷണത്തിനും മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി ഒരു പുതിയ പ്രവർത്തന ശൈലിയുമായി മുൻപോട്ടു പോകാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും ,സാമൂഹിക പ്രതിബദ്ധതയോടെ പുതുതലമുറയെ മുഖ്യ ധാരയിലേക്ക് എത്തിക്കാൻ ഉതകുന്ന പരിപാടികളായിരിക്കും ഈ കമ്മിറ്റിയുടെ പരിഗണനയിലുഉള്ളതെന്നും പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയും ,പ്രസിഡന്റ് ജോബിൻസൺ കൊറ്റത്തിലും നിയുക്ത സെക്രട്ടറി ശ്രീ ജിനു കുളങ്ങരയും ,ട്രെഷറർ ജോഷി താഴത്തുകുന്നേലും യോഗത്തിൽ അഭിപ്രായപ്പെട്ടു.
വേൾഡ് മലയാളി കൗൺസിൽ സ്ഥാപിതമായ ആദര്ശങ്ങള്ക്കു കരുത്തുപകരുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ പുതിയ ഭരണസമിതിക്ക് ആവട്ടെ എന്ന് പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് സ്ഥാനമൊഴിയുന്ന ചെയർമാൻ ശ്രീമതി മോളി പറമ്പേട്ടും , പ്രസിഡന്റ് സുനിൽ ജോസെഫും അഭിപ്രായപ്പെട്ടു . ജെനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ മുക്തകണ്ഠം അഭിനന്ദിച്ചു കൊണ്ട് സ്നേഹവിരുന്നിനു ശേഷം സസന്തോഷം പര്യവസാനിച്ചു.

.
.