സിൽവർ ജൂബിലി ആഘോഷ നിറവിലെത്തിയിരിക്കുന്ന വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ്, ആഘോഷങ്ങളുടെ ഭാഗമായി സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്‌തു.പ്രോവിന്സിന്റെ കഴിഞ്ഞ ദിവസം കൂടിയ കാബിനറ്റ് യോഗത്തിൽ വെച്ച് പ്രസിഡന്റ് ശ്രീ ജോഷി പന്നാരകുന്നേൽ ആണ് പ്രകാശനം നിർവഹിച്ചത് …നവംബർ രണ്ടാം തിയതി നടത്തുന്ന കേരളപ്പിറവി ആഘോഷ ദിനത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ തിരി തെളിയും,.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ടി. എന്‍. ശേഷന്‍, ഡോ .ബാബു. പോള്‍, വര്ഗീസ് തെക്കേക്കര, ആന്‍ഡ്രൂ പാപ്പച്ചന്‍ മുതലായ സമുന്നതരായ മലയാളി നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തോടെ രൂപീകരിക്കപ്പെട്ട വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഇന്ന് ഇരുപത്തി അഞ്ചു വര്ഷത്തിന്റെ ജൂബിലി നിറവിലാണ് .ലോകം എമ്പാടുമുള്ള അറുപത്തഞ്ചോളം പ്രൊവിന്‍സുകള്‍ ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുമായി മുമ്പോട്ടു പോകുകയാണ്.
പ്രൊവിൻസുകളുടെ രൂപീകരണ ഭാഗമായി സ്വിറ്റസർലണ്ടിലും അതേ വര്ഷം തന്നെ വേൾഡ് മലയാളീ കൗൺസിൽ രൂപീകൃതമായി . ശ്രീ ജോയ് പറമ്പേട്ട് ആയിരുന്നു സ്ഥാപക പ്രസിഡന്റ് …തുടർന്ന് സ്വിസ്സിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിച്ചിട്ടുള്ള പാറുകണ്ണിൽ ജോസഫ് , ചിറ്റക്കാട്ട് ജോണി ,നമ്പുശേരിൽ ജോർജ് കുട്ടി , കൊറ്റത്തിൽ ജോബിൻസൺ, പന്നാരക്കുന്നേൽ ജോഷി , കൊച്ചാട്ടു ജോയ് ,കൊരട്ടിക്കാട്ടുതറയിൽ ജിമ്മി ,വള്ളാടിയിൽ ജോസ് എന്നിവർ സംഘടനയെ അതാതുകാലങ്ങളിൽ നയിക്കുവാൻ നിയോഗിക്കപ്പെട്ടു ..ശക്തവും ,സേവനതല്പരരായ മുൻഗാമികളുടെ പ്രവർത്തനപരമ്പര്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ജൂബിലി വർഷത്തിൽ സംഘടനയെ മുന്നോട്ടു നയിക്കുന്നത് ചെയർമാൻ ശ്രീ ജോബിൻസൺ കൊറ്റത്തിൽ ,പ്രസിഡന്റ് ശ്രീ ജോഷി പന്നാരക്കുന്നേൽ ,സെക്രട്ടറി ശ്രീ ജോഷി താഴത്തുകുന്നേൽ ,ട്രെഷറർ ശ്രീ വിജയ് ഓലിക്കര എന്നിവരാണ് .
സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് മുന്നിട്ടു നിൽക്കുന്ന വേൾഡ് മലയാളീ കൗൺസിൽ
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തി കൊണ്ടിരിക്കുന്നത് . സ്വിസ്സ് മലയാളികളുടെ കലാ സാംസ്‌ക്കാരിക മേഖലകളില്‍ ഉന്നമനം ഉറപ്പു വരുത്തുന്നതിനൊപ്പം പിറന്ന നാട്ടില്‍ വിധിയുടെ തേരോട്ടത്തില്‍ പകച്ചു നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാകുക എന്ന മഹനീയമായ ലക്ഷ്യവും മുന്‍ നിറുത്തിയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. നിരവധി ചാരിറ്റി പ്രൊജെക്ടുകളാണ് സംഘടനാ ഇതിനോടകം പ്രവർത്തികമാക്കിയത് …
പ്രോവിന്സിന്റെ പ്രവർത്തങ്ങൾക്ക് ശക്തമായ പിന്തുണയുമായി ശ്രീമതി മോളി പറമ്പേട്ടിന്റെ നേതൃത്വത്തിൽ വുമൺസ് ഫോറവും ,ശ്രീമതി മിനി ബോസിന്റെ നേതൃത്വത്തിൽ യൂത്ത് ഫോറവും പ്രവർത്തിച്ചു വരുന്നു .
ഈ വരുന്ന നവംബർ രണ്ടാം തിയതി വിപുലമായ രീതിയില് കേരളപ്പിറവി ദിനവും ജൂബിലിയും സൂറിച്ചിലെ റാഫ്‌സിൽ വെച്ച് ആഘോഷിക്കും …അഭിനേതാവ് ,സംവിധായകൻ ,രചിയിതാവ് ,ഗായകൻ എന്നിവയിൽ ബഹുമുഖപ്രതിഭയായ വിനീത് ശ്രീനിവാസനും സംഘവും ഒരുക്കുന്ന സംഗീത സന്ധ്യയും കൂടാതെ സ്വിസ്സിലെ നൂറിലധികം വരുന്ന കലാപ്രതിഭകളെ ഒരേ വേദിയിൽ അണിനിരത്തി നൂതന സാങ്കേതിക വിദ്യയോടെ കൊറിയോഗ്രാഫർ റോസ് മേരി ഒരുക്കുന്ന വ്യത്യസ്തതയാർന്ന നൃത്തശിൽപ്പങ്ങളും ഉണ്ടാകും …
പ്രവേശന പാസുകൾ കമ്മിറ്റി അംഗങ്ങളിൽ നിന്നും മുൻകൂട്ടി വാങ്ങാവുന്നതാണ് .കേരള പിറവി ആഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തുകയും ഒത്തൊരുമയോടെ പ്രവർത്തിച്ചു വരുകയും ചെയ്യുന്നു .. …