നൃത്തസംഗീതവിസ്മയങ്ങൾ പൂത്തുലഞ്ഞ ആഘോഷരാവിൽ സ്വിറ്റ്സർലാൻഡിലെ കൊച്ചുകുട്ടികൾ മുതൽ മുതിർന്ന കലാകാരികളും കലാകാരന്മാരും വേദിയിൽ അണിനിരന്ന് ആനന്ദനിർവൃതിയുടെ ആകാശ ചക്രവാളത്തിലേക്കു പ്രേക്ഷകരേയും ആനയിച്ചു വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് റാഫ്സിൽ സംഘടിപ്പിച്ച കേരളപിറവി ആഘോഷങ്ങൾക്ക് നവംബർ 13 ശനിയാഴ്ച തിരശീലവീണു .
കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യമേഖലയിലുള്ള നമ്മുടെ സഹോദരങ്ങളെ ആദരിക്കുന്നതിനായി സല്യൂട്ട് ദ വാരിയേർസ് എന്ന ആശയം ഉയർത്തിയായിരുന്നു മേള സംഘടിപ്പിച്ചത്. ഇതോടൊപ്പം സ്വതന്ത്ര ഇൻഡ്യയുടെ എഴുപത്തഞ്ചാം വാർഷികവും ,കേരള പ്പിറവി ആഘോഷവും സമുചിതമായി കൊണ്ടാടി.
യുവപ്രതിഭകളായ അനീറ്റ ആന്റണിയുടെയും മനീഷ ബോസ് മണിയംപാറയിലിന്റെയും ആകർഷകമായ അവതരണത്തിലൂടെ ആരംഭിച്ച ഉൽഘാടനയോഗം സാലി പൈങ്ങോട്ടിന്റെ പ്രാർത്ഥനഗാനത്തോടെ ആരംഭിക്കുകയും പ്രസിഡന്റ് സുനിൽ ജോസഫ് സ്വാഗതം ആശംസിക്കുകയും ചെയ്തു.
തുടർന്ന് വീശിഷ്ടാതിഥികൾ നിലവിളക്കു കൊളുത്തി ഉൽഘാടന കർമം നിർവഹിച്ചു. WMC സ്വിസ് പ്രൊവിൻസ് ചെയർമാൻ ജോണി ചിറ്റക്കാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
സ്വിസ്സ് പാർലമെൻ്റംഗം ശ്രീ .നിക്ക് ഗൂഗർ, ഇന്ത്യൻ എംബസി യെ പ്രതിനിധീകരിച്ചു സെക്കന്റ് സെക്രട്ടറി ശ്രീ ജോൺസൻ ഈപ്പൻ, WMC അമേരിക്ക റീജിയൻ ബിസിനസ് ഫോറം ചെയർമാനും വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റുമായ ശ്രീ തോമസ് മൊട്ടക്കൽ,
ട്രെഷറർ ജിജി ആന്റണി, വിമൻസ് ഫോറം പ്രസിഡന്ഡ് റോസിലി ചാത്തംകണ്ടം, യൂത്ത് ഫോറം കൺവീനർ ബേസിൽ ജെയിംസ്, യൂത്ത് ഫോറം പ്രസിഡന്റ് ശ്രെയസ് പറുവകാട്ടു എന്നിവർ സന്നിഹിതരായിരുന്നു
ശ്രീമതി റോസിലി ചാത്തംകണ്ടം നടത്തിയ പ്രസംഗത്തിൽ വിമൻസ് ഫോറം നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളും, “നവംബർ 28 ആം തീയതി സ്വിറ്റ്സർലൻഡിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന Pflege Initiative നു അനുകൂലമായി വോട്ടു ചെയ്യേണ്ട ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. സമാപനത്തിൽ സെക്രട്ടറി മിനി ബോസ് നന്ദി പ്രകടനം നടത്തി.
ഈ വർഷത്തെ ബിസിനസ് Excellence അവാർഡ് അമേരിക്കൻ കൺസ്ട്രക്ഷൻ കമ്പനിയായ Tomar construction Group സ്ഥാപകനും സിഇഒ യുമായ ശ്രീ തോമസ് മൊട്ടക്കലും, Salgado Naturstein സ്ഥാപകനായ Eduardo സൽഗാഡോയ്ക്കും സമ്മാനിക്കുകയുണ്ടായി. വേൾഡ് മലയാളീ കൗൺസിലിന്റെ യൂത്ത് ഫോറത്തിന്റെ നേതൃസ്ഥാനത്തിലൂടെ വളർന്നുവന്നു സ്വിറ്റസർലണ്ടിലെ രാഷ്ട്രീയ സാമൂഹ്യമേഘലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സോബി വെട്ടിക്കലിനിയെയും അവാർഡ് നൽകി അംഗീകരിക്കുകയുണ്ടായി.
പൊതുസമ്മേളത്തിനു ശേഷം ആരംഭിച്ച കലാവിരുന്നിൽ സെക്രട്ടറി മിനി ബോസിന്റെ നേതൃത്വത്തിലും താണ്ഡവം ഡാൻസ് സ്കൂൾ സ്ഥാപകയുമായ റോസ് മേരിയുടെ കൊറിയോഗ്രാഫിയിലും സ്വിസ്സിലെ നൂറിൽപരം കലാപ്രതിഭകൾ നൂതന ശബ്ദ ദൃശ്യ വിസ്മയങ്ങളുടെ അകമ്പടിയോടെ വേദിയിൽ അണിനിരന്നപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആർപ്പുവിളികളോടെ കരഘോഷമുയർത്തുകയായിരുന്നു.
വേൾഡ് മലയാളീ കൌൺസിൽ വൈസ് പ്രെസിഡണ്ട് ബാബു വേതാനിയുടെ നേതൃത്വത്തിൽ ഐഡിയ സ്റ്റാർ സിംഗർ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച കീബോർഡ് മാന്ത്രികൻ അനൂപ് കോവളം എന്ന അനുഗ്രഹീത കലാകാരന്റെ മാസ്മരിക സംഗീത താള മേള അകമ്പടിയോടെ സ്വിസ്സിലെ ഗായിക ഗായകന്മാർ നടത്തിയ സംഗീത വിരുന്നു ആസ്വാദകർക്ക് വിസ്മയാനുഭവമായി മാറുകയുണ്ടായി. സംഗീതമേളയോടൊപ്പം wmc സ്വിസ്സ് വൈസ് ചെയർമാനും ഹലോ ഫ്രണ്ട്‌സ് വാർത്താ ബുള്ളറ്റിനു നേതൃത്വം നൽകുന്ന ശ്രീ ജോസ് വള്ളാടിയിൽ നടത്തിയ അവതരണം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.
കലാസായാഹ്നത്തിന് മികച്ച ശബ്ദ ദൃശ്യ സംവിധാനങ്ങൾ ഒരുക്കിയ സംഘാടകർ ഏവരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. ആഘോഷരാവിൽ രുചിയുടെ വൈവിധ്യം തീർത്തുകൊണ്ടു ജിമ്മി കൊരട്ടിക്കാട്ടുതറയിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിന്നറും വിമൻസ് ഫോറം ഒരുക്കിയ കിയോസ്‌കും മേളയിൽ പങ്കെടുത്തവരുടെ പ്രശംസ ഏറ്റുവാങ്ങി. ഈ പ്രോഗ്രാം പൊതുസമൂഹത്തിലെത്തിക്കുവാൻ അകമഴിഞ്ഞ പിന്തുണയേകിയ എല്ലാ ദൃശ്യമാധ്യമങ്ങളുടെയും പങ്ക് വളരെ പ്രാധാന്യം അർഹിക്കുന്നുവെന്നു പ്രസിഡന്റ് സുനിൽ ജോസഫ് എടുത്തു പറയുകയുണ്ടായി.
പ്രോഗ്രാമിന്റെ വിജയത്തിനായി WMC ക്യാബിനെറ്റ്, എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ നടത്തിയ കൂട്ടായ പ്രവർത്തനം ആദരസന്ധ്യയെ എക്കാലത്തെയും മികച്ച പ്രോഗ്രാമുകളിൽ ഒന്നാക്കി മാറ്റുകയും WMC സ്വിസ്സ് പ്രൊവിൻസിന്റെ 26 വർഷത്തെ കൂട്ടായ പ്രവർത്തനപാരമ്പര്യമികവും സംഘടനയെ മുൻവർഷങ്ങളിൽ നയിച്ച ഭാരവാഹികളുടെ ആത്‍മസമർപ്പണത്തിന്റെ മുമ്പിൽ സ്വപ്നസാക്ഷാൽക്കാരം കൂടിയായി മാറി ആദരസന്ധ്യ.
ചിത്രങ്ങൾ കാണാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
https://drive.google.com/drive/folders/1fqNLQVkb5BSjGqXqlmanzw-B9QRfDFsL?usp=sharing
……………………………