തിരുവോണത്തിന്റെ ഓർമ്മകളെന്നും പ്രവാസി മലയാളിക്ക് മനസ്സിൽ ഗൃഹാതുരത്വമുണർത്തുന്ന, സാന്ത്വനമേകുന്ന, മധുരമേറിയ നാളുകളിലെ അനുഭവങ്ങളുടെ അയവിറക്കലാണ്.
കുളിച്ചൊരുങ്ങി, ഓണക്കോടിയുടുത്ത്, വിഭവസമൃദ്ധമായ സദ്യയുമുണ്ട്, ഒരു നല്ല ഓണപ്പാട്ടും കേട്ട്, താളത്തിൽ നൃത്തംവെച്ച്….അങ്ങിനെ പോകുന്നു
ആഘോഷങ്ങൾ…
മഴയും,മലവെള്ളപ്പാച്ചിലും, മലയിടിച്ചിലും
ഒന്നുമില്ലാത്ത സന്തോഷപൂർണ്ണമായ, ആരോഗ്യപൂർണ്ണമായ ഒരു തിരുവോണനാളിനായി, വെണ്ണിലാവിൻ കളഭം തൊട്ട്, വെൺമേഘ പൗഡറുമിട്ട് കരയാതൊരുങ്ങടീ മാനത്തെ മൊഞ്ചുള്ള പെണ്ണേ എന്ന് കവി കാക്കശ്ശേരിയുടെ ഭാവനയിൽ വിരിഞ്ഞ ഉത്രാടഗീതം, ലോക
മെമ്പാടുമുള്ള മലയാളികൾക്കായി സമർപ്പിക്കുന്നു…
ഉടൻ വരുന്നു—
ശ്രീ ബേബി കാക്കശ്ശേരിയുടെ രചനയ്ക്ക്
ശ്രീ ബാബു പുല്ലേലി നൽകിയ സംഗീതത്തിൽ ആദ്യമായി പിന്നണിഗായകൻ അഫ്സൽ ശബ്ദം നൽകിയിരിക്കുന്നു.
വാദ്യസംഗീതമൊരുക്കിയിരിക്കുന്നത്:
ശ്രീ ജേക്കബ് കൊരട്ടി
ദൃശ്യാവിഷ്ക്കരണം:
ശ്രീ ജോണി ബാസിൽ
സ്പോൺസറിങ്ങ്:
ശ്രീ പ്രിൻസ് പള്ളിക്കുന്നേൽ ഓസ്ട്രിയ