സ്വിറ്റസർലണ്ടിലെ ,സൂറിച്ചിൽ ,ഓബർഎങ്സ്ട്രിങ്ങനിൽ താമസിക്കുന്ന പോൾസൺ ഒലിയപ്പുറത്തിന്റെ പ്രിയ ഭാര്യാ ട്രീസാ ഒലിയപ്പുറം ഇന്നുരാവിലെ മുണ്ടക്കയത്തുള്ള സ്വഭവനത്തിൽ വെച്ച് നിര്യാതയായ വിവരം വ്യസനപൂർവ്വം അറിയിക്കുന്നു …ചികിത്സാർത്ഥം ഒരാഴ്ചക്ക് മുൻപു നാട്ടിലേക്കു യാത്രതിരിച്ചതായിരുന്നു പരേതയും ഭർത്താവ് പോൾസണും ..പ്രതീക്ഷയോടെ രോഗചികിത്സയിലേക്കു പ്രവേശിക്കുംമുമ്പേ വിധിയുടെ നീർച്ചുഴിയിൽപെട്ടു ട്രീസാ ഈ ലോകത്തോട് വിടപറഞ്ഞു .
സംസ്കാരകർമ്മങ്ങൾ പിന്നീട് ..പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചനമറിയിച്ചു .