Entertainment Europe Pravasi Switzerland

സ്വിസ്സ്‌ വിശേഷങ്ങളുമായി റീനാ തെക്കേമുറിയുടെ സ്വിസ്സ് ബട്ടർഫ്ലൈയ്ക്ക് അനുദിനം കാഴ്ചക്കാരേറുന്നു ..

വിദേശരാജ്യങ്ങളിൽ പഠനത്തിനും , ജോലിക്കുമായി ചേക്കേറുന്ന മലയാളികൾ തിരക്കുകളിൽ നട്ടം തിരിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് മാത്രം ഒതുങ്ങുമ്പോൾ അതിൽനിന്നെല്ലാം വ്യത്യസ്തമായി മാറുകയാണ് കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി സ്വദേശിനി റീന ജെയിംസ് തെക്കേമുറി എന്ന ആതുര സേവക.

രണ്ട് പതിറ്റാണ്ടിലധികമായി സ്വിറ്റ്സർലണ്ടിന്റെ മനോഹരിതയിൽ കഴിയുന്ന റീന സ്വിറ്റ്സർലണ്ടിന്റെ വ്യത്യസ്തതയും , മനോഹാരിതയും തന്റെ സ്വിറ്റ്സർലണ്ട് ബട്ടർഫ്ലൈ എന്ന യുട്യൂബ് ചാനലിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ , ഏറ്റവും സമ്പന്നമായ , ഏറ്റവും സമാധാനമുള്ള ഒരു രാജ്യത്തിന്റെ വ്യത്യസ്തകളുള്ള റീനയുടെ യാത്രയ്ക്ക് കാഴ്ചക്കാരേറുകയാണ്.

സെക്കന്റിൽ മൂന്ന് മീറ്റർ വേഗതയിൽ കുതിച്ചു പായുന്ന ലിഫ്റ്റും , മഞ്ഞ് കൊണ്ട് മൂടപ്പെട്ട ഗ്രാമീണ ഭംഗിയും , ചരിത്ര പ്രസിദ്ധമായ കറുത്ത മാതാവിന്റെ ദേവാലയവും , സ്വിറ്റ്സർലണ്ടിലെ വനസമ്പത്ത് , സ്വിറ്റ്സർലണ്ടിലെ ബസ് സർവ്വീസുകൾ , കാലത്തിനനുസരിച്ച് മാറുന്ന സ്വിറ്റ്സർലണ്ടിലെ പ്രകൃതിഭംഗി , സ്വിറ്റ്സർലണ്ടിലെ മാലിന്യ നിർമ്മാർജ്ജനം , തണുപ്പ് കാലത്തെ ഭക്ഷണ രീതി തുടങ്ങിയവ റീനയുടെ അവതരണത്തിലൂടെ മനോഹരമാക്കുന്നു. ഗ്രാമീണ ശൈലിയിലുള്ള അവതരണവും ,വ്യക്തമായ കാഴ്ചയുടെ അനുഭവവും ഈ ചാനലിനെ വ്യത്യസ്തമാക്കുന്നു. സ്വിറ്റ്സർലണ്ടിനെ കുറിച്ച് അറിയുവാൻ ആഗ്രഹമുള്ളവർക്ക് ഈ കാഴ്ചകൾ പുതിയ അനുഭവമായിരിക്കും.

ജോലിയോടൊപ്പം സാമൂഹിക പ്രവർത്തനത്തിലും തൽപ്പരനായ ഭർത്താവു ജെയിംസിനോടും മൂന്ന് കുട്ടികളോടുമൊപ്പം സ്വിറ്റസർലണ്ടിലെ മറ്റൊരു മനോഹര പ്രവശ്യയായ ലുക്സേൺ എന്ന സ്ഥലത്തു ജോലിയും കുടുംബവും നോക്കി ,ശേഷമുള്ള സമയത്ത് വീഡിയോക്കുള്ള സ്ക്രിപ്റ്റും, സംഭാഷണവും, കാമറയും എസിറ്റിംഗും സംവിധാനവും ചെയ്യുന്ന റീനയിൽ നിന്നും ഇനിയും നല്ല വീഡിയോകൾക്കായി കാത്തിരിക്കുകയാണ് പ്രവാസി മലയാളികൾ ..

ചാനൽ തുടങ്ങിയതിന്റെ പ്രചോദനവും ,ചാനലിന് നല്ലൊരു പേര് തെരെഞ്ഞെടുത്തതിനെപ്പറ്റിയും റീന ഈ വീഡിയോയിലൂടെ വിവരിക്കുന്നത് കേൾക്കാം …

നിരവധി വില്ലൻ കഥാ പാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായ ശ്രീ. സ്ഫടികം ജോർജ്. സ്വിറ്റ്സർസലണ്ട് ബട്ടർഫ്ലൈ എന്ന യൂട്യൂബ് ചാനലിനെക്കുറിച്ച് സംസാരിക്കുന്നു..

https://youtu.be/W8pTekw6H7Y

.

സ്വിസ്സ് ബട്ടർഫ്ലൈയുടെ മുഴുവൻ വിഡീയോയും കാണുവാൻ ….

https://www.youtube.com/c/SwitzerlandButterfly/videos

..

..