ശ്രീ ബാബു പുല്ലേലിയുടെ സംഗീതത്തിൽ ,ജിനു മാത്യു കൊറിയോഗ്രാഫി ചെയ്‌ത് അഭിനയിച്ച പ്യാരാ ബച്ച്പൻ എന്ന ഹിന്ദി ആൽബം സംഗീതലോകത്തു ശ്രദ്ധേയമാകുന്നു…
PYARA BACHPAN- LOVELY CHILDHOOD -Swissbabu Musical Entertainments ഉം MAGIK Moments Australia യും ചേർന്ന്
ശ്രീ ബാബു പുല്ലേലിയുടെ സംഗീതത്തിൽ ,ജിനു മാത്യു കൊറിയോഗ്രാഫി ചെയ്‌ത് അഭിനയിച്ച പ്യാരാ ബച്ച്പൻ എന്ന ഹിന്ദി ആൽബം സംഗീതലോകത്തു ശ്രദ്ധേയമാകുന്നു…
Swiss Babu എന്ന് അറിയപ്പെടുന്ന ഗായകൻ ശ്രീ ബാബു പുല്ലേലി ആദ്യമായി ഹിന്ദിയിൽ സംഗീത സംവിധാനം ചെയ്ത ഈ ഗാനം സംഗീതലോകത്തെ പ്രവർത്തകരും ആസ്വാദകരും ഇതിനകം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.താൻ ചെയ്ത work കളിൽ ഏറ്റവും സവിശേഷതകളുള്ള ഒന്നാണ് ഇതെന്ന് ശ്രീബാബു പറയുകയുണ്ടായി.
2021 ജനുവരി ഒന്നാംതിയതി, സംഗീതമേ ജീവിതം എന്ന FB live ലൂടെ നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീ ക്രിഷ്ണഭാസ്ക്കർ മംഗലശ്ശേരിയാണ് ഈ സംഗീത ആൽബത്തിന്റെ launching നിർവ്വഹിച്ചത്. പാട്ട് കേട്ട ഉടനെ, താൻ അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയിൽ ഒരു ഗാനമെങ്കിലും സംഗീത സംവിധാനം ചെയ്യുന്നത് താങ്കളായിരിക്കുമെന്നും, പാടുന്നത് ശ്രീമതി സുജാതയുമായിരിക്കുമെന്ന് ശ്രീ ക്രിഷ്ണ ഭാസ്ക്കർ ബാബു പുല്ലേലിയോട് പറഞ്ഞതായി ശ്രീ ബാബു പറയുകയുണ്ടായി.
Swiss babu ഈണമിട്ട ഈ മനോഹരമായ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്, ഹിന്ദി മാതൃഭാഷക്കാരിയായ ശ്രീമതി പൂർണ്ണിമ എന്ന കവയിത്രിയാണ്.ജോസി ആലപ്പി ഓർക്കസ്ട്രേഷൻ നിർവ്വഹിച്ച ഈ ഗാനം ഏറെ ശ്രവണ സുന്ദരമായി, മധുര നാദത്തിൽ ആലപിച്ചിരിക്കുന്നത് പിന്നണി ഗായിക കൂടിയായ ശ്രീമതി കെ.ബി സുജാതയാണ്.
ഇന്ത്യ, സ്വിറ്റ്സർലണ്ട്, വെസ്റ്റ്ഇൻഡീസ്, ആസ്ട്രേലിയാ എന്നീ രാജ്യങ്ങളിൽ ഏറെ അറിയപ്പെടുന്ന നർത്തകിയും, കോറിയോഗ്രാഫറുമായ ശ്രീമതി ജിനു മാത്യുവാണ് പ്യാരാ ബച്പനിൽ കോറിയോഗ്രാഫി ചെയ്ത് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ഒപ്പം അമ്മു സൂസൻ, ക്രിസ്സാ തോബിൻ, പാരിതി അഗർവാൾ എന്നിവർ വേഷമിടുന്നു.
ഓഡിയോ മാറ്റ്റിക്സ് ആലപ്പുഴയിലും റിയാൻ കൊച്ചിയിലുമായാണ് റിക്കാർഡിങ്ങ് നടന്നത്.
ഓസ്ട്രേലിയായിലെ മനോഹരമായ ദ്റ്ശ്യങ്ങൾ ക്യാമറായിൽ പകർത്തിയതും പ്യാരാബെച്പന്റെ വരികളെ അടിസ്ഥാനമാക്കി കഥയും സ്ക്രിപറ്റും തയ്യാറാക്കിയതും യുവ പ്രതിഭകളായ ദീപു ജോസും, ശരത് വേതാനിയുമാണ്.