പ്രവാസലോകത്തുനിന്നും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നാട്ടിലെ അശരണർക്കായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവാസി കൂട്ടായ്മയായ സെന്റ് മാർട്ടിൻ പ്രവാസി കൂട്ടായ്മ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ഈ ഗാനം സംഗീതാസ്വാദകർക്കായി യുട്യൂബ് വഴി റിലീസ് ചെയ്തിരിക്കുന്നത് .കേരളത്തിലുള്ള വയനാട് ജില്ലയിലെ അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി ഇടവകയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്നവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ .
ഈ കൂട്ടായ്മയിൽ നിന്ന് ഉദയം ചെയ്ത അതി മനോഹരമായ മരിയൻ ഭക്തി ഗാനമാണ് ” സ്വർഗീയനാഥ” ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് കൂട്ടായ്മയിലെ അംഗമായ ബഹറിൻ നിവാസി ശ്രീ ജോസഫ് ജോർജ് തോപ്പുറത്ത് ആണ്. സംഗീത സംവിധാനവും, ആലാപനവും ചെയ്തിരിക്കുന്നത് യൂറോപ്പിലെ പ്രശസ്‌ത ഗായകനും സ്വിറ്റസർലണ്ടിലെ മ്യൂസിക് ഗ്രൂപ്പ് ആയ ഗ്രേസ് ബാൻഡ് ഓർക്കസ്ട്രയുടെ അമരക്കാരനുമായ ശ്രീ തോമസ് മുക്കോംതറയിൽ ആണ്. ശ്രീ തോമസിന്റെ സംഗീത ജീവിതത്തിൽ നിരവധി ഇമ്പമാർന്ന ഗാനങ്ങൾ പല സംഗീത ആൽബങ്ങളിലും ആലപിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ഗാനത്തിന് സംഗീതം നൽകുന്നത്.മരിയഭക്തി പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ചെയ്ത ഗാനത്തിന്റെ സംഗീതം വളരെ ഭാഗിയായി തന്നെ തോമസ് നിർവഹിച്ചു എന്ന് നിസ്സംശയം പറയാം … ഈ ഗാനത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് അയർലണ്ടിൽ നിന്നുള്ള ശ്രീ ഡിനോ ജേക്കബ് സ്രാമ്പിക്കൽ ആണ്.
അനിർവചനീയമായ ശ്രുതിലയനാദഭംഗിയോടെ ലളിതമായി വശ്യമനോഹാരിതയോടെ പാടാൻ കഴിയുന്നത് ഈശ്വരകൃപയാണ്. അത്തരം ഈശ്വരകൃപ ലഭിച്ച ഒരു ഗായകനാണ് സ്വിറ്റസർലണ്ടിലെ തോമസ് മുക്കോംതറയിൽ ഇപ്പോൾ സംഗീത സംവിധാനത്തിലേക്കും പ്രവേശിച്ചിരുന്നു . തൃപ്പൂണിത്തറ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം പാസ്സായ തോമസ് വർഷങ്ങളായി സ്വിറ്റ്സർലണ്ടിൽ സംഗീതം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. …കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക …. ..