Association Pravasi Switzerland

സൂറിച് സീറോ മലബാർ യൂത്ത് അസോസിയേ ഷൻ മൂന്നാമത് വോളീ ബോൾ ടൂർണമെന്റ് ഒക്ടോബർ 3 ന് സൂറിച്ചിലെ എഗ്ഗിൽ ..

കായികമേഖലയിലൂടെ ആശയവിനിമയം നടത്തുന്നതിനും അതിലൂടെ ഐക്യവും സാഹോദര്യവും കെട്ടിപ്പെടുക്കുന്നതിനും വേണ്ടി സൂറിച്ചിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന മൂന്നാമത് വോളിബോൾ ടൂർണമെന്റ് ഒക്ടോബർ 3 നു എഗ്ഗിലേ ഡ്രെയ്‌ഫാഹ് ‌ ട്യുൺഹാളിൽ നടക്കും .

പ്രവാസ ജീവിതത്തില് നമ്മുടെ നാടിന്റെ സ്നേഹവും, സൗഹൃദവും, സഹകരണവും, മാത്സര്യ വീര്യവും, ആവേശവും, വാശിയും ഒട്ടും ചോര്ന്നു പോകാതെ പൂർണമായും സ്വിസ്സിലെ യുവജനങ്ങൾ ഒരുക്കുന്ന ഈ ആവേശ പോരാട്ടത്തിൽ മാറ്റുരക്കുവാനായി സ്വിറ്റസർലണ്ടിലെ നൂറ്റിപന്ത്രണ്ടിലധികം കായികപ്രേമികളായ യുവജനങ്ങൾ അംഗങ്ങൾ ആയിട്ടുള്ള പതിനാല് ടീമുകൾ മാറ്റുരക്കുന്ന വലിയൊരു കായിക മാമാങ്കമാണ് സൂറിച്ചിൽ നടക്കാൻ പോകുന്നത് ..

ഒക്ടോബര് മൂന്നിന് രാവിലെ എട്ടരയ്ക്ക് മണിക്ക് ടൂർണമെന്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും . തുടർന്ന് മത്സരങ്ങൾ അരങ്ങേറും .വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും .

വോളീബോള് പ്രേമികൾക്ക് ആവേശം പകർന്നു കുറ്റമറ്റതായ ഓർഗനൈസിംഗിലൂടെ ഇത് മൂന്നാം പ്രാവശ്യമാണ് ടൂർണമെന്റിന് കളമൊരുങ്ങുന്നതു ..ആദ്യ വർഷം സംഘടിപ്പിച്ച ടൂര്ണമെന്റിലൂടെ സമാഹരിച്ച തുക പ്രളയദുരിതത്തിൽ അകപ്പെട്ട Thrisoor ലുള്ള Anna Premananda എന്ന അനാഥസ്ഥാപനത്തിനു നൽകുകയും ,കഴിഞ്ഞ വര്ഷം സമാഹരിച്ച തുക Thrisoor ലുള്ള കുണ്ടുകുളം മെമ്മോറിയൽ റീഹാബിലിറ്റെഷൻ സെന്ററിന് നൽകികൊണ്ട് ടൂർണമെന്റ് സംഘാടകർ മാതൃകയായി ..

സ്വിസ്സിലെ എല്ലാ കായിക ,വോളിബോൾ പ്രേമികളെയും ഒക്‌ടോബർ മൂന്നിന് ഈ വർഷത്തെ ടൂർണമെന്റ് ഓർഗനൈസേർസ് ആയ Nina Kurian,Shino Valiyaveettil,Amal Moonjelil,Isebel Thamarasseril,Royce Manavalan എന്നിവർ ഹാർദ്ദവമായി ക്ഷണിക്കുന്നു …

കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ അനുസരിച്ചായിരിക്കും ടൂർണമെന്റ് അരങ്ങേറുക ..കാണികൾ നിർബന്ധമായും മാസ്‌ക് കരുതേണ്ടതും ധരിക്കേണ്ടതുമാണ് .അതുപോലെ കളിക്കാർക്കും കാണികൾക്കും രെജിസ്ട്രേഷൻ നിര്ബന്ധമാണ് .അതിനായി താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്തു രെജിസ്റ്റർ ചെയ്യാവുന്നതാണ് .

https://forms.gle/e9usU2kZvujzkLpA7