സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സ്വിസ്സ് മലയാളീസ് വിന്റർത്തൂർ വിവിധ പരിപാടികളോടെ സെപ്റ്റംബർ 10ന് വിന്റര്ത്തുരിലെ സെന്റ് ഉർബാൻ ദേവാലയത്തിലെ പാരിഷ് ഹാളിൽ വെച്ച് ഈ വർഷത്തെ ഓണം ആഘോഷിച്ചു .
വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ ആരംഭിച്ചു തുടർന്ന് വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .ഓണാഘോഷങ്ങൾ വിപുലമായി നടത്തുവാൻ സെക്രെട്ടറി ലീവിങ്സ്റ്റനും ട്രെഷറർ തോമസ് മാളിയേക്കലും നേതൃത്വം നൽകി .
ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ജനറൽ മീറ്റിംഗിൽ പ്രസിഡന്റ് ജോൺസൻ ഗോപുരത്തിങ്ങൽ അദ്യക്ഷത വഹിച്ചു. തുടർന്ന് സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചു ചർച്ച നടത്തുകയുണ്ടായി .ചാരിറ്റി പ്രവർത്തനങ്ങളിൽ എന്നും മുൻ നിരയിൽ നിൽക്കുന്ന സംഘടന ഈ വര്ഷം അംഗങ്ങളുടെയും ,സുഹൃത്തുക്കളുടെയും സഹകരണത്താൽ വീട് ഇല്ലാത്ത ഒരു കുടുബത്തിനു വീട് നിർമിച്ചു കൊടുക്കുവാൻ യോഗം തീരുമാനിച്ചു കൊണ്ട് ഓണാഘോഷങ്ങൾക്കു വിരാമമായി .
.