Pravasi Switzerland

സ്വിറ്റ്സർലൻഡ് -ബാസൽ നിവാസി ശ്രീ തോമസ് മണ്ണൻഞ്ചേരിയുടെ പ്രിയ സഹോദരി ശ്രീമതിസിസലി തോമസ് മണ്ണാനിക്കാട്ട് (കളരിക്കൽ ) നിര്യാതയായി.

സൂറിച് : കോട്ടയം ,വെമ്പള്ളി മണ്ണാനിക്കാട്ട് (കളരിക്കൽ ) പരേതനായ എം ടി തോമസിന്റെ പ്രിയ ഭാര്യ ശ്രീമതി സിസലി തോമസ് (88) ഇന്നലെ (25 .06 )നിര്യാതയായി.

പരേത ബാസൽ നിവാസി ശ്രീ തോമസ് മണ്ണൻഞ്ചേരിയുടെ സഹോദരിയും ,കുഞ്ഞമ്മ കൊച്ചാട്ടു ,തങ്കമ്മ ചിറ്റക്കാട്ട് ,സണ്ണി ചെറുപ്പള്ളിക്കാട്ട് ,സിറിയക് മുടവൻകുന്നേൽ എന്നിവരുടെ മാതൃസഹോദരിയും ,മാത്യു മണ്ണഞ്ചേരി (ബാസൽ ),ജോയി മണ്ണഞ്ചേരി (ബേൺ ) എന്നിവരുടെ പിതൃസഹോദരിയുമാണ് .

കോട്ടയം ദർശന സ്റ്റഡി സെന്റർ മാനേജിങ് പാർട്ണർ ശ്രീ ഷാജി തോമസ് പുത്രനും ,ശ്രീമതി ഷേർലി ഫ്രാൻസിസ് പുത്തൻപുരക്കൽ പരേതയുടെ പുത്രിയുമാണ്.

സംസ്കാര ശുശ്രുഷകൾ ബുധൻനാഴ്ച രാവിലെ 9.00 മണിക്ക് കാളികാവ് ,വെമ്പള്ളി സെന്റ് സെബാസ്റ്റിയൻ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് .

പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു