Pravasi Switzerland

കേളി മുൻ പ്രസിഡന്റ് ബാബു കാട്ടുപാലത്തിന്റെ മാതാവ് ശ്രീമതി ത്രേസ്യാമ്മ ചാക്കോ കാട്ടുപാലം (86) നിര്യാതയായി.

മണിമല:പരേതനായ കാട്ടുപാലം ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ കാട്ടുപാലം (86) നിര്യാതയായി. എഴുമറ്റൂർ കുമ്പിളുവേലിൽ കുടുംബാംഗമാണ് പരേത . കേളി മുൻ പ്രസിഡന്റ് ബാബു കാട്ടുപാലത്തിന്റെ മാതാവും ,കേളി പ്രസിഡന്റ് ബെന്നി പുളിക്കലിന്റെ ഭാര്യാമാതാവുമാണ് പരേത.

സംസ്കാരകർമ്മങ്ങൾ 5.2 .19 ന് ചൊവ്വാഴ്ച രാവിലെ 9.30 ന് കരിക്കാട്ടൂർ സെന്റ്. ജെയിംസ് സി.എം.ഐ ദേവാലയത്തിൽ വച്ച് നടക്കുന്നതാണ്.

കേളി സ്വിറ്റസർലണ്ടും കൂടാതെ സ്വിറ്റ്‌സർലണ്ടിലെ മറ്റു വിവിധ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്‌മകൾ പരേതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മക്കൾ : ലീലാമ്മ & തോമസ് കാടശ്ശേരി , (എരുമേലി) രാജു കാട്ടുപാലം & മോനി കുളത്തൂർ തെക്കേതിൽ (ഇൻഡോർ ) ബാബു കാട്ടുപാലം & ആനി കൊട്ടാരത്തിൽ (സ്വിറ്റ്‌സർലൻഡ് ) ജേക്കബ് കാട്ടുപാലം & സാലി നെടുംകണ്ടത്തിൽ (കരിക്കാട്ടൂർ ) ഷൈനി & ബെന്നി പുളിക്കൽ (സ്വിറ്റ്‌സർലൻഡ് ) ടെലഫോൺ ബാബു കാട്ടുപാലം : 0091 755 89 33 081