ശ്രീമതി ഏലിയാമ്മ ജോസഫ് ,(93 )കൊണ്ടോടിക്കൽ എയർത്തോട്ട് ,തോട്ടയ്ക്കാട് ,കോട്ടയം ഇന്ന് രാവിലെ നാലുമണിക്ക് സ്വസതിയിൽ വെച്ച് നിര്യാതയായി .സ്വിറ്റസർലണ്ടിലെ ബേൺ നിവാസി ജോസഫ് എയർത്തൊട്ട് ,സൂറിച് നിവാസി ത്രേസിയാമ്മ ശ്രാമ്പിക്കൽ ,സോളത്തൂൺ നിവാസി റോസിലി നമ്പുശേരി ,ജനീവ നിവാസി ജെയിസി അബ്രാഹം , ഫ്രയ്ബുർഗിൽ താമസിക്കുന്ന മേരി ചെറ്റാനി എന്നിവരുടെ മാതാവും ബേൺ നിവാസി റോസി എയർത്തൊട്ടിന്റെ ഭർത്തൃമാതാവുമാണ് പരേത .
സ്വിറ്റ്സർലൻഡ് നിവാസികളായ മേഴ്സി പാറാശ്ശേരി ,ജാൻസി കുര്യൻ മേനാച്ചേരി ,ട്രീസാ പാലത്തിങ്കൽ എന്നിവർ പരേതയുടെ ചെറുമക്കളാണ് …
സംസ്കാരകർമ്മങ്ങളുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്. പരേതയുടെ വിയോഗത്തിൽ ,സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും പരേതക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു .