സൂറിച് :, ഷഫഹൗസനിൽ താമസിക്കുന്ന സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയായ ഏലിയാസ് കാരികോട്ടിൽ (82 വയസ്സ് ) ഇന്നലെ വൈകുന്നേരം നിര്യാതനായ വിവരം വ്യസനപൂർവം അറിയിക്കുന്നു. മുവാറ്റുപുഴ സ്വദേശിയായ പരേതൻ ദീർഘകാലം വാലീസിൽ വെറ്റിനറി ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്നു . ശോശാമ്മയാണ് ഭാര്യ. മാർക്ക്, റോയി, മനു എന്നിവർ മക്കൾ. സോജൻ-ജാൻസി ഒളാട്ടുപുറം, ബെന്നി – പുഷ്പം താക്കോൽക്കാരൻ എന്നിവർ പരേതൻ്റെ ബന്ധുക്കളാണ്.
സംസ്കാരകർമ്മങ്ങൾ പിന്നീട് അറിയിക്കുന്നതാണ് ..പരേതൻ്റെ വിയോഗത്തിൽ ആദരാജ്ഞലികൾ….
![](https://i0.wp.com/malayalees.ch/wp-content/uploads/2020/08/my_photo_flower-2014.jpg?resize=640%2C819&ssl=1)