നവം 28 ന് മൂന്നു വിഷയങ്ങളിൽ സ്വിസ് ജനതഹിത പരിശോധന നടത്തുകയാണ്. അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് Nursing initiative ആണ്. ആശുപത്രികളെയും നേഴ്സിംഗ് മേഖലയെയും പറ്റി കൂടുതൽ ചിന്തിക്കുവാനും ഈ മേഖലയുടെ പ്രാധാന്യം ബോധ്യപ്പെടുവാനും കോവിഡ് കാലം കാരണമായിട്ടുണ്ട് .കോവിഡ് വ്യാപനത്തിന് മുൻപ് 2017 ലാണ് ഒപ്പു ശേഖരണം നടത്തി സർക്കരിന് മുൻപാകെ എത്തിയത്. കോവിഡ് ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഈ വർഷം ചർച്ച ആകുമായിരുന്നില്ല. വൻ ഭൂരിപക്ഷത്തിൽ ഈ വിഷയം പാസാകുമെന്നാണ് ഇപ്പോഴത്തെ അഭിപ്രായ സർവ്വേകൾ സൂചിപ്പിക്കുന്നത്.
അടുത്ത പത്തു വർഷത്തിനുളളിൽ നേഴ്സിംഗ് മേഖലയിൽ 65000 പേരുടെ കുറവ് ഉണ്ടാകുമെന്നാണ് കണക്കുകൾ പറയുന്നത്. ഇപ്പോൾത്തന്നെ 11700 പേരുടെ ഒഴിവുകൾ ഉണ്ടെങ്കിലും യോഗ്യതയ്ക്കുള്ള നേഴ്സുമാരുടെ അഭാവം നിമിത്തം നികത്താനായിട്ടില്ല. കുറച്ച് ആളുകളെ വച്ച് കൂടുതൽ ജോലി ചെയ്യിക്കുക ,കൂടുതൽ ലാഭം ഉണ്ടാക്കുന്നതിനെപ്പറ്റി പഠിപ്പിക്കുവാൻ മേൽ ഘടകങ്ങളിൽ കൂടുതൽ ശമ്പളം നൽകി സ്പെഷ്യൽ തസ്തികകൾ സൃഷ്ടിച്ച് സാധാരണ ജീവനക്കാരുടെ മേൽ സമ്മർദ്ദം നൾകുക ഇതാണ് ഇന്നത്തെ ആരോഗ്യമേഖലയുടെ അവസ്ഥ.
പാർലമെന്റിൽ നടന്ന ചർച്ചകളിൽ Initiative നെതിരെ നിലപാടെടുത്ത പല പാർട്ടികളും ജനപിൻതുണ മനസിലാക്കി ഇപ്പോൾ അനുകൂലമായ നിലപാടുകളിലേക്ക് മാറി തുടങ്ങിയത് നല്ലൊരു ലക്ഷണമാണ്. ആതുരസേവകരുടെ സംഘടനയായ SBK യുടെ നേതൃത്വത്തിലാണ് 2017 ൽ ഇനിഷ്യേറ്റീവിന് സാഹചര്യമൊരുക്കിയത് പാർലമെന്റിൽ നടന്ന ചർച്ചകളിൽ SP, Green , Green liberal എന്നീ പാർട്ടികളാണ് അനുകൂലമായി നിലപാടെടുത്തത്.SUP FDP Dic Mith എന്നീ പാർട്ടികൾ എതിർ നിലപാടുകളാണ് സ്വീകരിച്ചത്.
മെഡിക്കൽ സ്ഥാപനങ്ങളും ആശുപത്രി ഉടമകളുടെ സംഘടനയും Initiative നെ എതിർക്കുന്നു. Doctor മാരുടെ സംഘടന അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. Initiative Committee യുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നേഴ്സിംഗ് മേഖല സുപ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായത്ര യോഗ്യത നേടിയ ആതുരസേവകരുടെ ലഭ്യത ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരും കന്റോൺ ഭരണാധികാരികളും സംയുക്തമായി എറ്റെടുക്കണം.
ഇക്കാര്യങ്ങൾ ഭരണഘടനയുടെ ആരോഗ്യ സംരക്ഷണം സംബന്ദമായുള്ള വകുപ്പുകളിൽ എഴുതിചേർക്കേണ്ടതാണ്. അപ്രകാരം ആരോഗ്യമേഖലയുടെ പ്രവർത്തനത്തിൽ ഗുണനിലവാരം ഉറപ്പു വരുത്താൻ സാധിക്കും നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ കാലങ്ങളായി ജോലി ഭാരവും ജീവനക്കാരുടെ കുറവും മൂലം മടുത്തു കഴിഞ്ഞു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ രോഗികൾക്ക് ലഭിക്കേണ്ട ശ്രദ്ധയും ശുശ്രൂഷയും സേവനവും നിലവാരത്തിൽ താഴപ്പെടുകയാണ്. ആതുര സേവന മേഖല ഇന്ന് ആകർഷണീയമല്ലാതായിരിക്കുന്നു .പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നവരിൽ 40% വും മൂന്നോ നാലോ വർഷങ്ങൾ കഴിയുമ്പോൾ ആ ജോലി ഉപേക്ഷിക്കുകയാണ് . ആശുപത്രിപളുടെ സേവനം നിലവാരമുള്ളതാക്കുവാൻ അത്യാവശ്യമായി ചെയ്യേണ്ടത് യോഗ്യതയുള്ള ജീവനക്കാരെ കൂടുതലായി നിയമിച്ച് ജോലി ഭാരം കുറയ്ക്കണം . എങ്കിൽ മാത്രമേ പഠിച്ചിറങ്ങുന്നവർ ഈ തൊഴിലിൽ തുടരുകയുള്ളൂ.മാന്യമായ ശമ്പളവും നൾകുവാൻ വ്യവസ്ഥകളുണ്ടാകണം .
അതുപോലെതന്നെ യോഗ്യതയുളള നേഴ്സുമാർക്ക് രോഗിയുടെ ശുശ്രൂഷ കാര്യങ്ങളിൽ സ്വന്തമായി ചില താരുമാനങ്ങൾ എടുക്കുവാനും അതു പ്രകാരമുള്ള സേവനങ്ങൾക്ക് മെഡിക്കൽ ഇൻഷ്വറൻസ് പണം നൽകുവാനും വ്യവസ്ഥ ഉണ്ടാകണം. ഒരു രോഗിക്ക് ഒരു മരുന്ന് നൽകണമെങ്കിൽ Doctor എഴുതണമെന്ന അവസ്ഥ മാറേണ്ടതാണ് ഇൗ വിഷയങ്ങൾക്ക് പാർലമെന്റ് ചർച്ച ചെയ്ത ശേഷം അംഗീകരിക്കാൻ തയ്യാറായില്ല. ആതുര മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും ശമ്പള വിഷയങ്ങളും കന്റോണുകളുടെ നിയന്ത്രണത്തിൽ തുടരണമെന്നും കേന്ദ്രം ഇടപെടേണ്ടതില്ല. എന്നുമാണ് അഭിപ്രായപ്പെട്ടത് .
ജനങ്ങളുടെ മുൻപാകെ പാർലമെന്റ് മറ്റൊരു നിർദ്ദേശമാണ് നൾകിയിരുന്നത്. നേഴ്സിംഗ് മേഖലയിൽ യോഗ്യതയുള്ളവരുടെ കുറവ് ഉണ്ടാകാതിരിക്കുവാൻ അടുത്ത 8 വർഷത്തേക്ക് നേഴ്സിംഗ് സ്കൂളുകളുടെ വികസനത്തിനായി ബില്യൺ വകയിരുത്തുവാൻ സർക്കാർ തയ്യാറാണ്. അതുപോലെ ശുശ്രൂഷാ മേഖലയിൽ ചില തീരുമാനങ്ങൾ എഴുതാൻ നേഴ്സുമാർക്ക് അവകാശം നൾകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
എന്നാൽ Initiative Committee ഈ നിർദേശങ്ങൾ കൊണ്ടു മാത്രം തൃപ്തിപ്പെട്ടിട്ടില്ല. വോട്ടിങ്ങിൽ പരാജയപ്പെട്ടാൽ ബദൽ നിർദ്ദേശം നടപ്പലാക്കുന്നതാണ് ഈ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനും ആവശ്യത്തിനു ജോലിക്കാരെ നിയമിക്കുവാനും ആതുരസേവനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുവാനും ആവശ്യമായ ഒരു നിർദേശവും സർക്കാർ നൽകിയിട്ടില്ല. എത്ര പണം മുടക്കിയാലും പടിച്ചിറങ്ങുന്നവർ ജോലി ഉപേക്ഷിക്കുന്നു എങ്കിൽ പിന്നെന്ത് പ്രയോജനം എന്നാണ് കമ്മിറ്റി ചോദിക്കുന്നത്. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനു നേഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങൾ അറിയിക്കുന്നതിനുമായി SBK VPOD തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സ്വിസ്സ് നഗരങ്ങളിൽ നിരവധി പ്രകടനങ്ങൾ നടന്നു കഴിഞ്ഞു. . Nursing Initiative ലെ പ്രധാന ആവശ്യങ്ങൾ അഞ്ചു പോയിന്റുകളിലായി സംഗ്രഹിക്കാം.
നേഴ്സിംഗ് എന്ന തൊഴിലിന്റെ പ്രാധാന്യവും ഗുണ നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണത്തിന് ഒരു പൗരനുള്ള അവകാശവും ഭരണഘടനയിൽ കൂട്ടിചേർക്കുക.
നഴ്സിംഗ് മേഖലയിലെ ശബളവ്യവസ്ഥകൾ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ച് രാജ്യമൊട്ടാകെ ഒരേ രീതിയിൽ നടപ്പിലാക്കുക.
ജോലിസംബന്ധമായ വ്യവസ്ഥകളും നിയമവും തയ്യാറാക്കി നൽകുന്ന ജോലി കേന്ദ്ര ഗവ: ഏറ്റെടുക്കുക.
നഴ്സിംഗ് പരിശീലനത്തിന് കൂടുതൽ സ്ഥാപനങ്ങൾ ആരംഭിക്കുക.
ഒരു Nurse ന്റെ യോഗ്യതയ്ക്കനുസരിച്ച് Nursing care സംബന്ധമായ ചില തീരുമാനങ്ങൾ എടുക്കുവാനും അത് Medical Insurance അംഗീകരിക്കുവാനും നിയമം നിർമ്മിക്കുക.
സ്വിറ്റ്സർലിൽ ജോലി ചെയ്യുന്ന മലയാളികളിൽ ബഹുഭൂരിപക്ഷവും ആതുരസേവന മേഖലയിലാണ്.അതുകൊണ്ട് തന്നെ ഈ Initiative ന്റെ പ്രാധാന്യം മനസ്സിലാക്കുകയും വോട്ടവകാശമുള്ളവർ അവസരം പാഴാക്കരുതെന്നും ഓർമ്മിപ്പിക്കുന്നു. നവം 28ന് ഇൗ വിഷയം പാസായാലും തുടർ ഫലങ്ങൾ കണ്ടു തുടങ്ങുവാൻ 4 വർഷമെങ്കിലും കാത്തിരിക്കേണ്ടിവരും…
ഈ വിഷയത്തിൽ സ്വിറ്റസർലണ്ടിലെ കൈരളീ പ്രോഗ്രെസിവ് ഫോറം എന്ന സംഘടനാ വിപുലമായ കാമ്പയിൻ ആണ് മാസങ്ങളായി നടത്തുന്നത് .ഫോറം പ്രസിഡന്റ് ശ്രീ സണ്ണി ജോസഫും ,സെക്രെട്ടറി സാജൻ പെരേപ്പാടനും മറ്റ് അംഗങ്ങളും ഇതിനോടകം നിരവധി പ്രചാരണ പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി. …സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലാൻണ്ട് മലയാളീ സമൂഹത്തെ ഇതിന്റെ വിജയത്തിന്റെ അനിവാര്യതയെക്കുറിച്ചു കൂടുതൽ ബോധവൽക്കരിക്കുവാനായി ഈ ആഴ്ച്ച മുതൽ കാമ്പയിൻ ആരംഭിക്കുകയാണെന്നു ഗവേണിങ് ബോഡി അറിയിച്ചു .
…