ചെറുപ്പം മുതലേ ഈശ്വര വിശ്വാസത്തിൽ അടിയുറച്ച് വളർന്ന ലില്ലി മാടശേരി യൂറോപ്പിൽ എത്തിയിട്ടും വർദ്ധിച്ച വിശ്വാസത്തോടെ ഈശോയെ നെഞ്ചോടു ചേർത്തു നിർത്തി . തന്റെ പ്രാർത്ഥനകളിൽ ഈശോയെ സ്തുതിച്ചുകൊണ്ട് നന്ദിപൂർവ്വം പ്രാർത്ഥിക്കുവാൻ ലില്ലി എഴുതി വച്ചിരുന്ന പ്രാർത്ഥനകൾ കണ്ട കാലാകാരനായ ലില്ലിയുടെ ഭർത്താവ് ബാബു മാടശ്ശേരി നാട്ടിലെ തന്റെ സുഹൃത്തും പാട്ടുകാരനും സംഗീത സംവിധായകനുമായ ബിജുവിനോട് ഇതിൽ ഒരെണ്ണം നീ സംഗീതം കൊടുക്കണമെന്നും ഈ വരുന്ന പിറന്നാളിന് എന്നും ഓർമ്മിക്കുന്ന ഒരു സമ്മാനമായി എനിക്കത് ലില്ലിക്ക് സമ്മാനിക്കണം എന്നുമറിയിച്ചു ..അതിൻപ്രകാരം ശ്രീ ബിജു ഒരു ഗാനം ചിട്ടപ്പെടുത്തി നൽകി …ആ ഗാനമാണ് ” ഈശോ മതി എനിക്കീശോ മതി” .
പൂർണമായും ആസ്‌ട്രേലിയയിൽ ആണ് ഈ മനോഹരഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നത് …പ്രശസ്ത ഗായകനും ,സംഗീത സംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫൻ വളരെ മനോഹരമായി ഡയറക്ഷൻ നിർവഹിച്ചു ,സിബിൻ ഡേവിസ് ഗാനമാലപിച്ചു .വളരെ ലളിതമായ വരികളും അതിനു ചേർന്ന സംഗീതവും ആലാപനവും ദൃശ്യങ്ങളും ഒത്തുചേർന്നപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുമാറ് നല്ലൊരു ഭക്തിഗാനമായി. സ്വിറ്റസർലണ്ടിലെ ബാസലിലാണ് ബാബു & ലില്ലി മാടശ്ശേരി ദമ്പതിമാർ കുടുംബമായി താമസിക്കുന്നത്.
ബാബുവിനെപ്പോലെ മുറ്റത്തെ മുല്ലയുടെ മണം ആസ്വദിക്കുവാൻ എല്ലാ ഭർത്താക്കൻമാരും ആകട്ടെ എന്ന് ആശംസിക്കുന്നു .അതുപോലെ ലില്ലിയ്ക്ക് കൂടുതൽ രചനകൾ നടത്തുവാൻ സ്നേഹസ്വരൂപനായ ഇശോ ലില്ലിയെ അനുഗ്രഹിക്കട്ടെ എന്നും ആശംസിക്കുന്നു .