Association Pravasi Switzerland

കേരളാ സമാജം സ്വിറ്റ്സർലൻഡിന് പുതിയ സാരഥികൾ – ഈ വർഷത്തെ ഓണാഘോഷം സെപ്‌റ്റംബർ 13 നും ,ജൂബിലി ആഘോഷം ഒക്‌ടോബർ 18 നും

സ്വിറ്റസർലണ്ടിലെ ബേൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക ,സാംസ്‌കാരിക സംഘടനയായ കേരളാ സമാജം സ്വിറ്റ്സർലൻഡിന് 2025 – 26 വർഷങ്ങളിലേക്ക് ഡേവിസ് അരീക്കൻ പ്രെസിഡന്റായി പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു. സിന്ധു നെടുങ്ങാടിയാണ് പുതിയ സെക്രെട്ടറി.ബേണിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ മറ്റു ഭാരവാഹികളെയും തെരെഞ്ഞെടുത്തു .

സംഘടനയെ സംബന്ധിച്ചു വിശേഷങ്ങൾ നിറഞ്ഞ വർഷമാണ് 2025 .സാംസ്കാരിക രംഗത്തും ,ചാരിറ്റി രംഗത്തും സംഘടന പ്രവർത്തനം തുടങ്ങിയിട്ട് ഇരുപതു വർഷങ്ങൾ പൂർത്തീകരിക്കുകയാണ് .. ജൂബിലി വർഷം പ്രമാണിച്ചു സംഘടന വിവിധ പരിപാടികൾ ആണ് ഈ വര്ഷം സ്വിസ് സമൂഹത്തിനായി അണിയിച്ചൊരുക്കുന്നത്

ഒരുമയുടെ ഓണസന്ദേശം മലയാളികള്‍ക്ക്‌ പകര്‍ന്നുകൊണ്ട്‌ കേരളാ സമാജം സ്വിറ്റ്സർലൻഡ് 2025 സെപ്‌റ്റംബര്‍ 13 ന്‌ ഓണാഘോഷം നടത്തപ്പെടുന്നു മാവേലി മന്നനെ പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു കൊണ്ടും താലപ്പൊലി, വാദ്യമേളം, പുലികളി, അത്തപ്പൂക്കളം എന്നിവയുടെ അകമ്പടിയും കെ എസ്സ് എസ്സ് കുടുംബാംഗങ്ങൾ ഒരുക്കുന്ന ഓണസദ്യയും ഗ്രഹാതുരത്വം ഉണർത്തുന്ന കലാവിരുന്നും കെ എസ്സ് എസ്സ് യൂത്തിന്റെ സിനിമാറ്റിക്ക് ഡാൻസുകളും, സംഗീതങ്ങളും, സ്കിറ്റുകളും, ഓണാഘോഷത്തിനു കൊഴുപ്പേകും . മലയാളത്തിന്റെ മാഹാത്മ്യം നിറയുന്ന പരിപാടികള്‍ അണിയിചോരുക്കാന്‍ പുതിയ ഭരണസമിതിയും അംഗങ്ങളും ഒരുക്കം തുടങ്ങിക്കഴിഞ്ഞു .

പിറവിയുടെ ഇരുപതുവർഷം എന്നത് ഏതൊരു സംഘടനെയെയും സംബന്ധിച്ചു നല്ലൊരു കാലയളവാണ് ..പ്രവാസമണ്ണിൽ സംഘടനാ അംഗങ്ങൾക്കും ,സമൂഹത്തിനും വേണ്ടി പ്രവർത്തനനിരതമായ ഇരുപതു വർഷങ്ങൾ …ജൂബിലി വര്ഷം പ്രൗഢഗംഭീരമായി ഒക്ടോബര് 18 ന് ബേണിൽ ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കേരളം സമാജം .

സംഘടനയുടെ ഈ വർഷത്തെ എല്ലാ പ്രവർത്തനങ്ങൾക്കും സ്വിസ് മലയാളീ സമൂഹത്തിന്റെ പൂർണ്ണമായ സഹകരണം ഉണ്ടാകണമേയെന്നു പുതിയ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഡേവിസ് അരീക്കനും ,സെക്രെട്ടറി സിന്ധു നെടുങ്ങാടിയും അഭ്യർത്ഥിച്ചു .