ഒരുമയുടെ ഓണസന്ദേശം മലയാളികള്‍ക്ക് പകര്‍ന്നുകൊണ്ട് കേരളാ സമാജം സ്വിറ്റ്സർലൻഡ് 2025 സെപ്റ്റംബര്‍ 13 ന് ബേണിൽ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി .
മാവേലി മന്നനെ പരമ്പരാഗത രീതിയില്‍ സ്വീകരിച്ചുകൊണ്ട് പരിപാടികള്‍ക്ക് തുടക്കമാവുക. താലപ്പൊലി, വാദ്യമേളം, പുലികളി, അത്തപ്പൂക്കളം എന്നിവയുടെ അകമ്പടിയോടെയാണ് സ്വീകരണമൊരുക്കിയിരിക്കുന്നതെന്ന് പ്രെസിഡന്റ് ഡേവിസ് അരീക്കൽ അറിയിച്ചു.

കെ എസ്സ് എസ്സ് കുടുംബാംഗങ്ങൾ ഒരുക്കുന്ന ഓണസദ്യ പന്ത്രണ്ട് മണിക്ക് ആരംഭിക്കും . ഗ്രഹാതുരത്വം ഉണർത്തുന്ന കലാവിരുന്നും കെ എസ്സ് എസ്സ് യൂത്തിന്റെ സിനിമാറ്റിക്ക് ഡാൻസുകളും, സംഗീതങ്ങളും, സ്കിറ്റുകളും, ഓണാഘോഷത്തിനു കൊഴുപ്പേകും .
മലയാളത്തിന്റെ മാഹാത്മ്യം നിറയുന്ന പരിപാടികള്‍ അണിയിചോരുക്കാന് പ്രെസിഡന്റിനോടൊപ്പം ,സെക്രട്ടറിയും മറ്റു കമ്മിറ്റി അംഗങ്ങളും അക്ഷീണം പ്രവര്‍ത്തിക്കുന്നു …
സംഘടനയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഈ വര്‍ഷം ഒക്ടോബർ മാസം പതിനെട്ടാം തിയതി വിപുലമായ പരിപാടികളോടെ ബേണിൽ വെച്ച് ആഘോഷിക്കുന്നന്നതായി സംഘടനയുടെ പി ആർ ഓ അറിയിച്ചു .






